Categories
headlines

വേളം പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി

കുറ്റ്യാടി: സംസ്ഥാന സർക്കാർ വേളം ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതായി പാറക്കൽ അബ്ദുള്ള എം എൽ എ അറിയിച്ചു.

കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പുറമേരി, ആയഞ്ചേരി, മണിയൂർ, വില്ല്യാപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ നേരത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു.

കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്തോടെ ഏറെ സൗകര്യങ്ങൾ രോഗികൾക്ക് ലഭിക്കും.

മൂന്ന് ഡോക്ടർമാരുടെ സേവനം, ആറ് മണിവരെയുള്ള ഒ പി സൗകര്യം, ലാബ് സൗകര്യം എന്നിവ ഇവയിൽ ചിലതാണ്.
ഗ്രാമ പഞ്ചായത്തുമായി ആലോചിച്ച് ആശുപത്രി വികസന സമിതി വിളിച്ചു ചേർത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പാറക്കൽ അബ്ദുള്ള എം എൽ എ അറിയിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP