Categories
latest news

വേളത്തെ മോഷണ പരമ്പര ; പോലീസ് സമഗ്രാന്വേഷണം നടത്തണം: സി.പി.ഐ

വേളം: വേളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാകുന്ന മോഷണങ്ങളെ കുറിച്ച് പോലീസ് സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.ഐ.വേളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

പെരുവയൽ ക്ഷീരോൽപാദക സഹകരണസംഘം, പൂളക്കൂൽ ക്ഷീരോൽപാദക സഹകരണസംഘം, പൂളക്കൂലിലെ ചായക്കട തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും ഒടുവിൽ മോഷണം നടന്നത്.

വേളത്ത് വിവിധ ഭാഗങ്ങളിൽ ഇതിന് മുമ്പും ചെറുതും വലുതുമായ മോഷണങ്ങൾ നടന്നിട്ടും പോലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതാണ് മോഷണങ്ങൾ വർദ്ധിക്കാൻ കാരണം.രാത്രികാല നിരീക്ഷണം പോലീസ് ശക്തിപ്പെടുത്തണം.

കെ.സത്യൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സി.രാജീവൻ, സി.കെ.ബാബു, പി.കെ.ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP