കർഷക വിരുദ്ധ ബില്ല് വയലിലിൽ  കുഴിച്ചുമൂടി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

By Newsdesk | Friday September 25th, 2020

SHARE NEWS
SHARE NEWS

 

കുറ്റ്യാടി : കർഷക വിരുദ്ധ ബില്ല് പിൻവലിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ട് വയലിലിൽ ബില്ല് കുഴിച്ചുമൂടി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്.

കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയ കർഷക വിരുദ്ധ ബില്ല് പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചു ദേശിയ തലത്തിൽ യൂത്ത് കോൺഗ്രസും – കർഷകരും നടത്തി വരുന്ന തെരുവു സമരങ്ങൾക്ക് പിന്തുണ നൽകി കൊണ്ടാണ് കർഷക വിരുദ്ധ ബില്ല് യൂത്ത് കോൺഗ്രസ് കുറ്റ്യാടി – ഊരത്ത് വയലിൽ കുഴിച്ചുമൂടി പ്രതിഷേധിച്ചത്

ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ മരണവാറണ്ടായ ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആഴ്ചകളായി രാജ്യത്തങ്ങോളമിങ്ങോളം കര്‍ഷകര്‍ സമരത്തിലാണ്. ഈ സമരങ്ങളെ കണ്ടില്ലെന്നു നടിക്കാൻ കോൺഗ്രസിനോ- യൂത്ത് കോൺഗ്രസിനേ കഴിയില്ല എല്ലാ നടപടിക്രമങ്ങളും സഭാ ചട്ടങ്ങളും ആട്ടിമറിച്ച് തിടുക്കത്തില്‍ ഇവ പാസാക്കിയത് കോര്‍പറേറ്റുകളോടുള്ള കേന്ദ്ര സർക്കാറിൻ്റെ കൂറ് കാണിക്കാനാണ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് പറഞ്ഞു.

 

കുറ്റ്യാടി മണ്ഡലം യൂത്ത് പ്രസിഡണ്ട് സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ കർഷകനും മുൻ പഞ്ചായത്ത് കോൺഗ്രസ് മെമ്പറുമായിരുന്ന എൻ സി നാരായണൻ്റെ പാടത്തായിരുന്നു സമരം സംഘടിപ്പിച്ചത്.

പ്രതിഷേധ സമരത്തിൽ എൻ സി നാരായണൻ, ഇ എം അസ്ഹർ, സി കെ രാമചന്ദ്രൻ, രാഹുൽചാലിൽ, പി പി ശശികുമാർ,എൻ സി ലിജിൽ, പി പി ദിനേശൻ, എം. പി മുരളികൃഷ്ണൻ, എൻ കെ ദാസൻ,ഗോകുൽ പി ബാബു, കെ വി സജീഷ്,റബാഹ്, വി വി സന്നാസ്, എന്നിവർ പ്രസംഗിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *