നെൽക്കർഷകർക്ക് നഷ്ടപരിഹാരം നൽകണം

  വേളം: മഴയിൽ വിളവെടുപ്പിന് പാകമായ നെൽക്കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കർഷകമോർച്ച ആവശ്യപ്പെട്ടു. കൃഷിനശിച്ച കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യാഗസ്ഥ സംഘം സന്ദർശിക്കണമെന്നും കർഷകമോർച്ച ജില്ല കമ്മിറ്റി അംഗം മാണിക്കോത്ത് നാരായണൻ ആവശ്യപ്പെട്ടു.

റോഡ് പണി ഇഴഞ്ഞുനീങ്ങുന്നു:ആശങ്കയിൽ ജനങ്ങൾ

  കുറ്റ്യാടി : കടിയങ്ങാട് പാലത്തുനിന്ന് തുടങ്ങുന്ന തെക്കേടത്ത് കടവ്-നിരത്ത് കടവ് റോഡ് പുനർനിർമാണം ഒരുവർഷം കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുന്നു. ടാറിങ്ങിന് മുമ്പ് നടക്കുന്ന അഴുക്കുചാൽ നിർമാണവും കലുങ്കുകളുടെ നിർമാണവും ഇതുവരെ പൂർത്തിയായിട്ടില്ല. കോഴിക്കോട്- കുറ്റ്യാടി റോഡിൽ കടിയങ്ങാട് പാലത്ത് നിന്ന് തുടങ്ങി തെക്കേടത്ത് കടവ് പാലത്തിന് സമീപംവരെ 2...


മോദിക്ക് രാജ്യസ്‌നേഹമില്ല’ എൽ.ജെ.ഡി. പാതിരിപ്പറ്റ മേഖലാ കൺവെൻഷൻ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്യുന്നു

  പാതിരിപ്പറ്റ: മാസം തോറും ‘മൻ കി ബാത്ത്’ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിൽ ഒരു തരിമ്പുപോലും രാജ്യസ്നേഹമില്ലെന്ന് എൽ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡൻറ് വി. കുഞ്ഞാലി പറഞ്ഞു. പാതിരിപ്പറ്റ മേഖലാ എൽ.ജെ.ഡി. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിന്റെ തെളിവാണ് രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ തെരുവിലേക്ക് തള്ളിവ...

നാസർ കക്കട്ടിലിന് സ്‌മൃതി കഥാപുരസ്‌കാരം

  കക്കട്ടിൽ: സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്ങിന്‍റെ സുമാമോഹൻ സ്മൃതി കഥാപുരസ്കാരം നാസർ കക്കട്ടിലിന്. കാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. തൃശ്ശൂർ ടെന്നീസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം ദേവൻ പുരസ്കാരം നൽകി. ടി.ജി. രവി, നാഥൻ തൃശ്ശൂർ, എം.ഡി. ഇഗ്നേഷ്യസ്, ടോണി എനോക്കാരൻ, സമേഷ് കുമാർ, അശോക് നെൻമാറ സംസാരിച്ചു.

എൽ.ഡി.എഫ്‌ വീണ്ടും അധികാരത്തിലേറിയാൽ കേരള ജനത അടിമകളായി ജീവിക്കേണ്ടി വരും: പി.കെ കുഞ്ഞാലിക്കുട്ടി

വേളം: വരാനിരിക്കുന്ന നിയമ സഭാ തെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫ്‌ വീണ്ടും അധികാരത്തിലെത്തിലേറിയാൽ കേരള ജനത അടിമകളായി ജീവിക്കേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗ്‌ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രധിനികൾക്ക് മണ്ഡലം കമ്മിറ്റി കാക്കുനിയിൽ ന...

തലക്കയിൽ അമ്മദ് നിര്യാതനായി

വേളം: ശാന്തിനഗർ തലക്കയിൽ അമ്മദ്(60)നിര്യാതനായി.ഭാര്യ: സുബൈദ(തീക്കുനി). മക്കൾ: നദീർ( ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ), റിഷാൽ(ദുബൈ), നബീൽ,നഫ്ല.മരുമക്കൾ:നസ്രി(താമരശ്ശേരി), മിസ്രി(ഉൗരത്ത്), തസ്നി(വടയം). സഹോദരങ്ങൾ:അഷ്റഫ്, ഷരീഫ്, നഫീസ.

വേളത്തെ മോഷണ പരമ്പര ; പോലീസ് സമഗ്രാന്വേഷണം നടത്തണം: സി.പി.ഐ

വേളം: വേളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാകുന്ന മോഷണങ്ങളെ കുറിച്ച് പോലീസ് സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.ഐ.വേളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പെരുവയൽ ക്ഷീരോൽപാദക സഹകരണസംഘം, പൂളക്കൂൽ ക്ഷീരോൽപാദക സഹകരണസംഘം, പൂളക്കൂലിലെ ചായക്കട തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും ഒടുവിൽ മോഷണം നടന്നത്. വേളത്ത് വിവിധ ഭാഗങ്ങളിൽ ഇതിന് മുമ്പും ചെറുതും വലു...

കൊയ്ത്തിൻ്റെ ആരവം കേൾക്കേണ്ട പാടങ്ങളിൽ കർഷകരുടെ കണ്ണുനീർ മാത്രം;കാലം തെറ്റിയ മഴ തകർത്തത് കർഷകരുടെ സ്വപ്നങ്ങൾ

വേളം: അപ്രതീക്ഷിതമായി എത്തിയ മഴ തകർത്തത് കർഷകരുടെ സ്വപ്നങ്ങൾ. കാലാകാലമായി കൃഷി ചെയ്യുന്ന പാരമ്പര്യ നെൽകർഷകർക്ക് പുറമെ പുതുതായി കടന്നു വന്ന കർഷകർക്കും മഴ പെയ്ത്ത് സങ്കട മഴയായി മാറി. വേളത്തെ വിവിധ പാടശേഖരങ്ങളിൽ ഭൂമി പാട്ടത്തിനെടുത്താണ് പുതുകർഷകർ ഉൾപ്പടെയുള്ളവർ നെൽകൃഷി ചെയ്തത്.എന്നാൽ നിനച്ചിരിക്കാതെ വന്ന മഴ കൊയ്യാൻ ദിവസങ്ങൾ മാത്രമകലെ നിൽക്കെ പൂർ...

ജനപ്രതിനിധികൾ കൃഷി നശിച്ച പ്രദേശങ്ങൾ സന്ദർശിച്ചു

വേളം: കാലം തെറ്റിയ മഴയിൽ നെൽകൃഷി നശിച്ച പ്രദേശങ്ങൾ ജനപ്രതിനിധികൾ സന്ദർശിച്ചു. വേളം പഞ്ചായത്തിലെ ശാന്തി നഗർ, പെരുവയൽ, തീക്കുനി തുടങ്ങിയ പ്രദേശങ്ങളിലാണ് പഞ്ചായത്ത് പ്രസിഡൻ്റ് നയീമ കുളമുള്ളതിലിൻ്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സന്ദർശനം നടത്തിയത്. അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ വൻ കൃഷി നാശമാണ് സംഭവിച്ചത്.കർഷകർ ...

മഴ: കൂട്ടൂരിൽ നെൽകൃഷി നശിച്ചു

കായക്കൊടി: കാലം തെറ്റിയ മഴയിൽ നെൽകൃഷി നശിച്ചു.കായക്കൊടി പഞ്ചായത്തിലെ കൂട്ടൂരിലെയും ഇതര പാടങ്ങളിലെയും നെൽകൃഷിയാണ് പൂർണ്ണമായും നശിച്ചത്. വിളവെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പെയ്ത കനത്ത മഴയാണ് കർഷകർക്ക് ദുരിതമായി മാറിയത്. നെൽകൃഷി നശിച്ച പ്രദേശങ്ങൾ വാർഡ് അംഗം കെ.പി.ബിജു സന്ദർശിച്ചു. നെൽകൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ട്ടപരിഹാരം നൽകണമെന...