ഡോ: ഷോണ്‍ തോമസ്സിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ സ്‌നേഹാദരം

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് കോറോണ മെബൈല്‍ മെഡിക്കല്‍ യൂനിറ്റില്‍ സേവനമനുഷ്ടിച്ച ഡോ: ഷോണ്‍ തോമസ്സിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് യാത്രയയപ്പ് നല്‍കി. സ്തുത്യര്‍ഹമായ സേവനം നടത്തിയ ഡോകടര്‍ ഷോണ്‍ ഉപരിപഠനാര്‍ത്ഥമാണ് എംഎംയുവില്‍ തന്റെ സേവനം അവസാനിപ്പിക്കുന്നത്. 400 കോവിഡ് രോഗികള്‍ക്ക് വീടുകളില്‍ ചികില്‍സ നല്‍കി. ഗുരുതരാവസ്ഥയിലുള്ള 21 രോഗികളെ വിദഗ്ദ ചികില്‍സക്ക് റഫര്‍ ചെയ്തു. കോഴിക്കോട് ജില്ലയില്‍ നിലവില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ എംഎംയു മാത്രമാണ് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്. തുടര...Read More »

നൊച്ചാട് ചെറുകുന്നുമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

പേരാമ്പ്ര: നൊച്ചാട് ചെറുകുന്നുമ്മല്‍ കുഞ്ഞിരാമന്‍ (77) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: ബാബു (അധ്യാപകന്‍ സി.എച്ച്.എസ്.എസ് പോത്തുകല്‍), ബിനീഷ്, ബിജു (പൊലീസ് പേരാമ്പ്ര), ബിജില (അധ്യാപിക ജി.എല്‍.പി ഒറവില്‍ ). മരുമക്കള്‍: സ്മിത, അഖില, അജന, വിനോദന്‍ (കെ.എസ്.ഇ.ബി.മേപ്പയ്യൂര്‍). സഹോദരങ്ങള്‍: പരേതരായ കുമാരന്‍, ജാനകി, നാരായണന്‍, ശങ്കരന്‍, കുഞ്ഞിക്കണ്ണന്‍. The post നൊച്ചാട് ചെറുകുന്നുമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു first appeared on PERAMBRA.Read More »

വിദേശ മദ്യവുമായി 2 യുവാക്കളെ പെരുവണ്ണാമൂഴി പൊലീസ് പിടികൂടി

പേരാമ്പ്ര : 12 ലിറ്റര്‍ വിദേശ മദ്യവുമായി 2 യുവാക്കളെ പെരുവണ്ണാമൂഴി പൊലീസ് പിടികൂടി. നരിനട സ്വദേശികളായ വിഷ്ണു ( 22 ), അഖില്‍ ( 27 ) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സബ്ബ് ഇന്‍സ്പക്ടര്‍ കെ. ഷാജിദിന്റെ നേതൃത്വത്തില്‍ കൂവ്വപ്പൊയില്‍ പറമ്പല്‍ ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. മോട്ടോര്‍ സൈക്കളില്‍ കടത്തുകയായിരുന്ന മദ്യമാണ് പിടികൂടിയത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം 500 മി.ലിറ്ററിന്റെ 24 കുപ്പികളും വാഹനവും കസ്റ്റഡിയില്‍ എടുത്തു. അളവില്‍ കൂടുതല്‍ മദ്യം […] The post...Read More »


പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പേരാമ്പ്ര: നിയമസഭാ അക്രമം-സുപ്രീം കോടതി വിധിക്ക് എതിരായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജി വെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വാല്യക്കോട് മേഖലാ കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. വി.വി ദിനേശന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍ ഭാസ്‌കരന്‍, പി.കെ വിശ്വനാഥന്‍, സത്യന്‍ കുന്നുമ്മല്‍, ടി.പി ലാനിഷ്, എന്‍.കെ ബാബു, സി.ടി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. The post പ്രതിഷേധ സംഗമം സംഘടിപ്പിച്ചു first appeared on PERAMBRA.Read More »

പാലേരി തോട്ടത്താം കണ്ടി ചേടിക്കാവില്‍ ദാക്ഷായണി അന്തരിച്ചു

പേരാമ്പ്ര: പാലേരി തോട്ടത്താം കണ്ടി ചേടിക്കാവില്‍ പരേതനായ മാധവന്‍ ആശാരിയുടെ ഭാര്യ ദാക്ഷായണി (85) അന്തരിച്ചു. മക്കള്‍: പ്രകാശന്‍, സുരേന്ദ്രന്‍, സദാനന്ദന്‍, റീന. മരുമക്കള്‍: പ്രസീത, ബിന്ദു, പ്രബിത, സുനില്‍ കുമാര്‍. .   The post പാലേരി തോട്ടത്താം കണ്ടി ചേടിക്കാവില്‍ ദാക്ഷായണി അന്തരിച്ചു first appeared on PERAMBRA.Read More »

ആവളയില്‍ അധ്യാപകന്‍ കോവിഡ് ബാധിച്ച് മരിച്ചു

പേരാമ്പ്ര : ചെറുവണ്ണൂര്‍ ആവളയില്‍ അധ്യാപകന്‍ കോവിഡ് ബാധിച്ച് മരിച്ചു. ആവള വടക്കേകണ്ടിയില്‍ സതീഷ്‌കുമാര്‍ (46) ആണ് മരിച്ചത്. കൂളിമുട്ടം എ.എം.യു.പി.സ്‌കൂളില്‍ സംസ്‌കൃതം അധ്യാപകനാണ്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം നാളെ പുലര്‍ച്ചെ 1 മണിക്ക് വീട്ടുവളപ്പില്‍. അച്ഛന്‍ ഇ.സി. ഗംഗാധരന്‍ നമ്പ്യാര്‍ (റിട്ട:എക്‌സിക്യുട്ടീവ് ഓഫീസര്‍). അമ്മ: ഭാനുമതി. സഹോദരന്‍: സന്തോഷ്‌കുമാര്‍ (കെ.എസ്.ആര്‍.ടി.സി). The post ആവളയില്‍ അധ്യാപകന്‍ കോവിഡ് ബാ...Read More »

ചാവട്ട് ശാഖയില്‍ യൂത്ത് ലീഗ് ദിനാചരണം സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: ജൂലൈ 30 മുസ്‌ലിം യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായും ഭാഷാ സമര രക്തസാക്ഷികളോടുള്ള ആദര സൂചകമായും ചാവട്ട് ശാഖയില്‍ പതാക ഉയര്‍ത്തി. മുസ്‌ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ പതാക ഉയര്‍ത്തല്‍ കര്‍മ്മം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് എം.കെ ഫസലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ചാവട്ട്, എം.പി ആഷിദ്, പി.ആദില്‍, എം.കെ ഫജറു റഹ്മാന്‍, പി.കെ ജമാല്‍ എന്നിവര്‍ സംബന്ധിച്ചു.   The post ചാവട്ട് ശാഖയില്‍ യൂത്ത് ലീഗ് ദിനാചരണം സംഘടിപ്പിച്ചു first appeared on...Read More »

രാമല്ലൂരിന് അഭിമാനമായ ഷമീര്‍ നൂറാനിക്ക് ആദരവുമായി മുസ്ലിം ലീഗ് കമ്മിറ്റി

പേരാമ്പ്ര: രാജ്യത്തെ പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്ന് ഇന്റര്‍ നാഷണല്‍ പൊളിറ്റിക്‌സ്ല്‍ ഡോക്ടറേറ്റ് നേടി ഷമീര്‍ നൂറാനി നാടിന്റെ അഭിമാനമായി. മത കലാലയമായ മര്‍കസ് ലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഷമീര്‍ നൂറാനി ഡോക്ടറേറ്റ് നേടിയത് മത ഭൗതിക പഠനത്തിന്റെ നേട്ടമായി. ഡല്‍ഹി ജെ.എന്‍.യുവിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പൊളിറ്റിക്ക്‌സ് ഓര്‍ഗനൈസേഷന്‍ ആന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഡോ: മനീഷ് ദബാദെയുടെ കീഴിലാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്. അന്താരാഷ്ട്ര തര്‍ക്ക പരിഹാരത്തിന്റെ ഇസ്ലാമിക ...Read More »

ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ആസ്റ്റര്‍ മിംസിന്

കോഴിക്കോട്: ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഈ വര്‍ഷത്തെ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ആസ്റ്റര്‍ മിംസ് അര്‍ഹരായി. ആസ്റ്റര്‍ മിംസിന്റെ കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ ഹോസ്പ്ിറ്റലുകളെ സംയുക്തമായാണ് അവാര്‍ഡിന് പരിഗണിച്ചിരിക്കുന്നത്. കോവിഡ് കാലത്തുള്‍പ്പെടെ നടത്തിയ ശ്രദ്ധേയങ്ങളായ ഇടപെടലുകളും നടപടിക്രമങ്ങളും ലഭ്യമാക്കിയ സൗജന്യ ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും പരിഗണിച്ചാണ് ആസ്റ്റര്‍ മിംസിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് ചേംബര്‍ ഓഫ് കൊമഴ്സ് ഹെല്‍ത്ത്കെയര്‍ എക്സലന്‍സ് അവാര്‍ഡ് ജൂറി പറഞ...Read More »

നഴ്‌സിന്റെ സസ്‌പെന്‍ഷന്‍ എന്‍ജിഒ അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

പേരാമ്പ്ര: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സിന്‍സി പോളിനെ ചക്കിട്ടപാറ പഞ്ചായത്ത് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ഡിസിസി സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാരെ ഭീഷണിപ്...Read More »

More News in perambra