ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വാങ്ങും

കോഴിക്കോട്: കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കോര്‍പറേഷന്‍ 25 എണ്ണവും മുനിസിപ്പാലിറ്റികള്‍ അഞ്ചെണ്ണം വീതവും ഗ്രാമ പഞ്ചായത്തുകള്‍ രണ്ടെണ്ണം വീതവും വാങ്ങാനാണ് തീരുമാനം. ഇതിനുള്ള തുക തദ്ദശേ സ്ഥാപനങ്ങള്‍ വകയിരുത്തും. കോവിഡ് വ്യാപനത്തിന്റേയും ലോക്ഡൗണിന്റേയും സാഹചര്യത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കോവിഡ് ബാധ...Read More »

കൊടുവള്ളിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നു

കൊടുവള്ളി: നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഹെല്‍ത്ത് വര്‍ക്കര്‍ എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിരമിച്ചവരെയും പരിഗണിക്കുന്നതാണ്. നഗരസഭ പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബുധനാഴ്ച്ച (മെയ് 12)ഓഫീസ് സമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണമെന്ന് സെക്രട്ടറി അറിയിച്ചു.Read More »

കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങിയത് കേരള രാഷ്ടീയത്തിലെ വിപ്ലവ വനിത

തിരുവനന്തപുരം: മുന്‍ മന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒന്നാംനിര നേതാവുമായിരുന്ന കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. തിരുവനന്തരപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത അണുബാധയെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. 13 തവണ നിയമസഭാംഗവും ആറ് തവണ മന്ത്രിയുമായി. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേര്‍ന്ന ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. ഒന്നാം കേരള മന്ത്രിസഭയില്‍ തന്നെ അംഗമായി അവര്‍. കേരള കാര്‍ഷിക പരിഷ്‌കരണ നിയമം അടക്കമുള്ള സാമ...Read More »


വായോളി പുതുശ്ശേരി മഹേഷ് നിര്യാതനായി

കൊടുവള്ളി: വായോളി പുതുശ്ശേരി പരേതനായ വി.പി.ഹരിദാസന്റെ മകന്‍ വി.പി.മഹേഷ് (27) നിര്യാതനായി.അമ്മ: ശോഭന (പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കൊടുവള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍). സഹോദരന്‍: സൂരജ് (ദേവിക മര്‍മ്മ ചികിത്സാലയം). സംസ്‌കാരം തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍.Read More »

ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഢം ഇന്ന് ദഹിപ്പിക്കും

കോടഞ്ചേരി: വട്ടച്ചിറ ആകാശവാണി വനത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഢം ഇന്ന് (ഞായര്‍) ദഹിപ്പിക്കും. ശനിയാഴ്ച രാവിലെ വനത്തില്‍ കാട്ടുതേന്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് ആനയുടെ ജഢം കണ്ടത്. 25 വയസുള്ള മോഴ ആനയാണ് ചരിഞ്ഞത്. മലമുകളില്‍ നിന്ന് താഴേക്ക് വീണതാണ് മരണ കാരണമന്നാണ് നിഗമനം. വനം വകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സത്യന്‍ കാട്ടിലെത്തി പോസ്റ്റുമോര്‍ട്ടം നടത്തി. ഇന്ന് (ഞായര്‍) വനത്തില്‍ ആനയെ ദഹിപ്പിക്കുമെന്ന് താമരശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ രാജീവ് … ...Read More »

ലോക്ക്ഡൗണ്‍: ഏതൊക്കെ തുറക്കാം, ഏതെല്ലാം തുറക്കില്ല; സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 8 മുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സായുധസേനാ വിഭാഗം, ട്രഷറി, സി. എന്‍. ജി, എല്‍. പി, ജി, പി. എന്‍. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും, തപാല്‍ വകുപ്പ്, പോസ്റ്റ് ഓഫീസുകള്‍, എന്‍. ഐ. സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ദൂരദര്‍ശന്‍, ആള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷന്‍, എം. … Co...Read More »

കണ്ണൂര്‍ ചാലയില്‍ വാതക ടാങ്കര്‍ ലോറി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ വാതക ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയുണ്ടന്ന് സംശയിക്കുന്നു. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്ത് നിന്ന് വാതകവുമായി വന്ന ടാങ്കറാണ് തലശ്ശേരി ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത് അപകടത്തില്‍പ്പെട്ടത്. പൊലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു. അപകടമൊഴിവാക്കാന്‍ ടാങ്കറില്‍ വെള്ളം തളിക്കുന്നുണ്ട്. ഐഒസിയില്‍ നിന്ന് വിദഗ്ദരെത്തിയശേഷമായിരിക്കും തുടര്‍നടപടികള്‍. സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റുന്നുണ്ട്. മുമ്...Read More »

മെയ് 8 മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡ് പോസിറ്റായവരുടെ പ്രതിദിന എണ്ണം കഴിഞ്ഞ ദിവസം 40,000 കടന്നിരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ള എറണാകുളം, കോഴിക്കോട് പോലുള്ള ജില്ലകളില്‍ മിനി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.Read More »

കോവിഡ് ചികിത്സ: ബെഡ്ഡ് ലഭ്യതക്കുറവോ ഓക്‌സിജന്‍ ക്ഷാമമോ ഇല്ല, പ്രചരിക്കുന്നത് തെറ്റായ സന്ദേശം

കോഴിക്കോട്: കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതിയും ആശങ്കയും വളര്‍ത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗ ചികിത്സക്കായി ബെഡുകള്‍ ഇല്ലെന്ന് പറയുന്ന വയനാട് സ്വദേശിയുടേതായുള്ള ശബ്ദ സന്ദേശമാണ് വാട്‌സാപ് ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്നത്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഓക്‌സിജന്‍ വേണമെങ്കില്‍ ഡോക്റ്ററുടെ സര്‍ട്ടിഫിക്കറ്റും എടു...Read More »

കൊടുവള്ളി മുനീറിലൂടെ തിരിച്ച് പിടിച്ച് യു.ഡി.എഫ്

കൊടുവള്ളി:പൊന്നാപുരം കോട്ട തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദത്തില്‍ കൊടുവള്ളിയിലെ യു.ഡി.എഫുകാര്‍.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ കൊടുവള്ളി 6,344 വോട്ടുകള്‍ക്കാണ് മുസ്ലീംലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ തിരിച്ചുപിടിച്ചത. എല്‍.ഡി.എഫിലെ സിറ്റിങ് എംഎല്‍എ കാരാട്ട് റസാഖിനെയാണ് പരാജയപ്പെടുത്തിയത്. മുനീര്‍ 72,336 വോട്ട് നേടിയപ്പോള്‍ കാരാട്ട് റസാഖ് 65,992 വോട്ടാണ് ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാലസോമന്‍9488 വോട്ടാണ് ഇത്തവണ ലഭിച്ചത്. കോഴിക്കോട് സൗത്തിലെ എം.എല്‍.എ ആയിരുന്ന മുനീര്...Read More »

More News in thamarassery