കുറ്റ്യാടിയിൽ താലൂക്കാശുപത്രിയുൾപ്പെടെ മൂന്നിടങ്ങളിൽ കോവിഡ് ചികിത്സാസൗകര്യമൊരുങ്ങി

കുറ്റ്യാടി: ഗവ. താലൂക്കാശുപത്രിക്കുപുറമെ സ്വകാര്യ മേഖരലയിലെ അമാന, കെ.എം.സി. ആശുപത്രികളിൽക്കൂടി കോവിഡ് ചികിത്സാ സൗകര്യമൊരുങ്ങി. താലൂക്കാശുപത്രിയിൽ 20 ഓക്സിജൻ കിടക്കകളോടുകൂടിയ വാർഡാണ് സജ്ജീകരിച്ചിരിക്കുന്നത്. അമാന ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് ചികിത്സ സൗജ്യമാണെങ്കിലും കെ.എം.സി. ആശുപത്രിയിൽ ചികിത്സാ ചെലവ് േരാഗികൾ വഹിക്കണം. കുറ...

ഡെങ്കിപ്പനി പടരുന്നു; ബോധവത്കരണവുമായി ആരോഗ്യവകുപ്പ്

കുറ്റ്യാടി: നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു. ബോധവത്കരണവുമായി ആരോഗ്യവകുപ്പ് രംഗത്ത്. പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ഡെങ്കിപ്പനി വ്യാപനത്തെ തുടർന്ന് പ്രദേശവാസികൾക്ക് ബോധവൽകരണം നടത്തി. ഹെൽത്ത് ഇൻസ്പക്ടർ സജിത്ത്,വാർഡ് മെമ്പർ സുധീർ, ജെ.എച്ച്.ഐ സുഭാഷ്, ആശാ വർക്കർ ഷീബ, ബിന്ദു ആർ.ആർ.ടി വളണ്ടിയർമാരായ നിധിൻ മുരളി, വി.കെ പവിത്രൻ,രജിഷ, അശോകൻ, ഹരിദാ...


വേളത്ത് ശക്തമായ മഴയിയും കാറ്റിലും തെങ്ങുവീണ് വീട് തകർന്നു

വേളം: ശക്തമായ മഴയിയും കാറ്റിലും തെങ്ങുവീണ് വീട് തകർന്നു. പൂമുഖം കല്ലിൽ പോക്കറുടെ വീടാണ് ഭാഗികമായി തകർന്നത്. മേൽക്കൂരയ്ക്ക് കേടുപാടുണ്ടാകുകയും അടുക്കളഭാഗത്തെ കോൺക്രീറ്റ്‌ തകരുകയുംചെയ്തു. പൂമുഖം ശാഖാ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവർത്തകർ തെങ്ങ്‌ മുറിച്ചു മാറ്റി. കെ.വി. അമീർ, കെ.വി. റിയാസ്, കെ.വി. സക്കീർ, വൈറ്റ്ഗാർഡ് അംഗം കെ.പി. മുഹ്‌സിൻ എന്നിവർ നേ...

ലോക്ഡൗൺ കാലത്തെ നല്ല മനസ്സ്; ഒഴിഞ്ഞൊട്ടിയ വയറുമായി അലയുന്നവര്‍ക്ക് ആശ്വാസമായി സന്തോഷ് സൂര്യ

കുറ്റ്യാടി: ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ നിശ്ചലമായ അങ്ങാടികളിലൂടെ ഒഴിഞ്ഞൊട്ടിയ വയറുമായി അലയുന്ന മിണ്ടാപ്രാണികൾക്ക് ഭക്ഷണവുമായി സന്തോഷ്‌ സൂര്യ വീണ്ടുമെത്തി. ഇത്തവണ സുഹൃത്തുക്കളില്ല, ഒറ്റയ്ക്കാണ്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കാറിൽ കയറ്റി തെരുവുകളിലെ പട്ടികൾക്കും പൂച്ചകൾക്കുമാണ് എത്തിച്ചുനൽകുന്നത്. ഇത്തരത്തിൽ കുറ്റ്യാടിമുതൽ നാദാപുരംവരെയുള്ള തെരുവ...

അൻഷുൽ അതുല്യ പ്രതിഭ; കണ്ണീരോർമ പുതുക്കി പൂർവ്വ വിദ്യാലയം

കുറ്റ്യാടി : വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. വിദ്യാർഥി അൻഷുൽ പ്രഭാകരനെ പൂർവവിദ്യാലയമായ വട്ടോളി നേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറും പി.ടി.എ.യും അനുസ്മരിച്ചു. ഒന്നരമാസം മുമ്പ് ബൈക്കിൽ കെ.എസ്.ആർ.ടി.സി. ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അൻഷുൽ കഴിഞ്ഞദിവസമാണ് മരിച്ചത്. എട്ടാംതരം മുതൽ പ്ലസ്ടു ...

ബസ് കടത്തികൊണ്ട് പോയ ബിനൂപ് നേരത്തെയും മോഷണം നടത്തിയെന്ന് പൊലീസ്

കുറ്റ്യാടി : കുറ്റ്യാടിയിൽനിന്ന്‌ സ്വകാര്യ ബസ് മോഷ്ടിച്ച ബിനൂപിനെതിരെ നേരത്തെ ടിപ്പർ, ബാറ്ററി മോഷ്ടിച്ചതിനും പൊലീസ് കേസ്. കുമരകം കവണാറ്റിൻകരയിലെ പോലീസ് ചെക്ക്പോസ്റ്റിൽ ഞായറാഴ്ച രാവിലെ അഞ്ചിനാണ് മോഷ്ടിച്ച ബസ്സുമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാലേരി ചിറക്കൊല്ലി മീത്തൽ വീട്ടിൽ ബിനൂപ് (30) ആണ് പോലീസ് പിടിയിലായത്. ലോക്‌ഡൗൺ പരിശോധനകൾ കർശനമ...

വേളത്ത് വൻ കോവിഡ് വ്യാപനം ; 176 പേർക്ക് ഇന്ന് കോവിഡ്

കുറ്റ്യാടി : വേളം പഞ്ചായത്തിൽ വൻ കോവിഡ് വ്യാപനം 176 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത ഒരാളടക്കം നാദാപുരം പഞ്ചായത്തിൽ ഇന്ന് 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 3805 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ...

കുറ്റ്യാടിയില്‍ നിര്‍ത്തിയിട്ട ബസ് മോഷ്ടിച്ചു കടത്തിയ യുവാവ് അറസ്റ്റില്‍

കുറ്റ്യാടി : ലോക് ഡൗണിനെ തുടര്‍ന്ന് കുറ്റ്യാടിയില്‍ നിര്‍ത്തിയിട്ട ബസ് മോഷ്ടിച്ചുകടത്തിയ യുവാവ് അറസ്റ്റില്‍. ചെമ്പനോട സ്വദേശി ദിനൂപ് (30) ആണ് അറസ്റ്റിലായത്. കോട്ടയം കുമരകത്ത് വെച്ച് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റ്യാടി-വടകര റൂട്ടിലോടുന്ന പിപി ട്രാവല്‍സിന്റെ ബസാണ് കുറ്റ്യാടി ബസ്സ്റ്റാന്റില്‍ നിന്നു കടത്തിയത്. കുമരകം പോലീസ് സംശയത...

വീട്ടിലൊരുക്കുന്ന ലാബ് ഗണിതപഠനം രസകരമാക്കും; കെ .പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

കുറ്റ്യാടി : കുട്ടികളുടെ വീട്ടിലൊരുക്കുന്ന ഗണിത ലാബ്ഗണിത പഠനം സുഗമമാക്കുമെന്നും ഇളം മനസ്സിൽ ഗണിത കൗതുകത്തിൻ്റെ വിത്തു വിതക്കാൻ സഹായകമാകുമെന്നും കുറ്റ്യാടി മണ്ഡലം നിയുക്ത എം.എൽ.എ.കെ .പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു. വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ നടന്ന സമ്പൂർണ ഗണിത ലാബ് പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗണിതം പ്രയാസകരമായ വ...

വട്ടോളി സംസ്‌കൃതം ഹൈ സ്കൂള്‍ സമ്പൂർണ്ണ ഗണിത ഹോം ലാബ് പ്രഖ്യാപനം മെയ്‌ 9 ന്

കുറ്റ്യാടി:വട്ടോളി സംസ്‌കൃതം ഹൈ സ്കൂള്‍ സമ്പൂർണ ഗണിത ഹോം ലാബ് പ്രഖ്യാപനം കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിക്കും. മെയ് 9 ഞായറാഴ്ച 10 മണിക്ക് ഗൂഗിൾ മീറ്റിലാണ് പരിപാടി നടത്തുന്നത്. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡണ്ട് വി കെ റീത്താ ചടങ്ങിന് അധ്യക്ഷസ്ഥാനം വഹിക്കും. പതിമൂന്നാം വാർഡ് മെമ്പർ റിൻസി ആശംസ അറിയിക്കും.