വാക്‌സിൻ ക്യാംപിലെ കോവിഡ് നിയമലംഘനം: അധ്യാപകനുനേരെ സൈബർ ആക്രമണമെന്ന് ആക്ഷേപം

കായക്കൊടി: കായക്കൊടി പി.എച്ച്.സി.യിലെ കോവിഡ് വാക്‌സിനേഷൻ ക്യാംപിലുണ്ടായ പ്രോട്ടോകോൾ ലംഘനം ശ്രദ്ധയിൽപ്പെടുത്തിയ ആർ.ആർ.ടി. വൊളന്റിയർകൂടിയായ അധ്യാപകനുനേരെ സൈബർ ആക്രമണമെന്ന് ആക്ഷേപം. കുറ്റ്യാടി പഞ്ചായത്ത് ടൗൺ ആർ.ആർ.ടി. ടീം കൺവീനറും കുറ്റ്യാടി എം.ഐ.യു.പി. സ്കൂൾ അധ്യാപകനുമായ എം. ഷഫീക്കിനുനേരെയാണ് സൈബർ ആക്രമണം ഉണ്ടായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വാക്‌സ...

രണ്ട് കോവിഡ് വാക്‌സിൻ ഒന്നിച്ചുനൽകിയ സംഭവം: ആരോഗ്യവകുപ്പിന്റെ അനാസ്ഥയെന്ന് മുസ്‌ലിം ലീഗ്

വേളം: തീക്കുനിയിലെ കാരക്കണ്ടി റജുലയ്ക്ക് രണ്ട് കോവിഡ് വാക്‌സിൻ ഒന്നിച്ചുനൽകിയ സംഭവം ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി. ആശുപത്രി അധികാരികൾക്കെതിരേ നടപടി സ്വീകരിക്കണം. പ്രസിഡന്റ് ഇ.കെ. കാസിം അധ്യക്ഷനായി. ചികിത്സയിൽ കഴിയേണ്ടിവന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിേര നടപടിവേണമെന്ന് തീക്കുനി ശാഖാ മുസ്‌ലിം ലീഗ് കമ്മി...


ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്സിനേഷൻ വീടുകളിൽ പോയി ചെയ്യാൻ വാഹനസൗകര്യം ഏർപ്പെടുത്തി

കുറ്റ്യാടി : ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ വീടുകളിൽ പോയി ചെയ്യാൻ വാഹനസൗകര്യം ഏർപ്പെടുത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ഇ.എം.ശ്രീജിത്ത് അധ്യക്ഷനായി. പെരുവണ്ണാമൂഴി മെഡിക്കൽ ഓഫീസർ ഷാരോൺ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉണ്ണികൃ...

കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്സിൻ നൽകും

കുറ്റ്യാടി: കിടപ്പുരോഗികൾക്ക് വീട്ടിലെത്തി കോവിഡ് വാക്സിനേഷൻ നൽകാൻ സൗകര്യമൊരുക്കി മരുതോങ്കര പഞ്ചായത്ത്. പഞ്ചായത്തിൽ നൂറോളം കിടപ്പു രോഗികളുണ്ടെന്നാണ് കണക്ക്. ആരോഗ്യവിഭാഗം പ്രവർത്തകർ ഇവരുടെ വീട്ടിലെത്തി ‌ഒരാഴ്ചയ്ക്കുള്ളിൽ വാക്സിൻ നൽകും. വാക്സിേനഷനുള്ള വാഹനം പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്തും മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ....

ജൂൺ ഒന്നുമുതൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് പ്രവര്‍ത്തിക്കാം ;ഇല്ലാത്തവര്‍ക്ക് നേരെ നടപടിയെന്ന് കായക്കൊടി പഞ്ചായത്ത്

കുറ്റ്യാടി : കായക്കൊടി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന "സീറോ ക്യാമ്പയിന്റെ" ഭാഗമായി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലെയും ജീവനക്കാർ,കച്ചവടക സ്ഥാപനങ്ങളിലെ തൊഴിലാളികൾ അന്യസംസ്ഥാന തൊഴിലാളികൾ, ആര്‍ ആര്‍ ടി  വളണ്ടിയർമാർ തുടങ്ങി സമൂഹത്തിൽ സേവന പ്രവർത്തനം നടത്തുന്ന മുഴുവനാളുകളും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സൂക്ഷിക്ക...

കോവിഡ് പ്രതിരോധം :ബോധവത്കരണ ക്ലാസ് നടത്തി

കുറ്റ്യാടി: ദേശീയ സേവാഭാരതി കുറ്റ്യാടി ഹെൽപ്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ കോവിഡ് ബോധവത്കരണ ക്ലാസ് നടത്തി. ശ്രീമഹാദേവ മഹാവിഷ്ണുക്ഷേത്ര ഹാളിൽ നടന്ന പരിപാടി രാഷ്ട്രീയ സ്വയംസേവകസംഘം ജില്ലാ വിഭാഗ് ഗ്രാമവികാസ് പ്രമുഖ് പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ‘ കോവിഡ് രോഗികളെ ഭയംകൂടാതെ പരിചരിക്കാം’ എന്ന വിഷയത്തിൽ ഡോ. ഷീല ക്ലാസ് എടുത്തു. പി. സിജിൽ അധ്യക്ഷനായി.

അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് നൽകി

വേളം : ലോക്‌ഡൗണിൽ ജോലിക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്ന പെരുവയൽ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ 400 അതിഥി തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റുകൾ നൽകി. ഗ്രാമപ്പഞ്ചായത്തിന്റെയും തൊഴിൽ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഭക്ഷണക്കിറ്റുകൾ നൽകിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ. സുഹറാബി വിതരണോദ്ഘാടനം നിർവഹിച്ചു. അസി. ലേബർ ഓഫീസർ മിനി ജോസഫ് ...

നാടിന് മാതൃകയായി കിങ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ്

കായക്കൊടി: നിടുമണ്ണുർ ഒന്നാം വാർഡ് സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്കും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തങ്ങൾക്കും മെഡിക്കൽ ഉപകരണങ്ങളായ സാനിറ്റെസർ, ഗ്ലാസ്സ്, പി.പി കിറ്റുകളും വാർഡ് സമിതിയുടെ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് 5000 രൂപ അടിയന്തിര സഹായവും നൽകി നിടുമണ്ണുർ വണ്ണാത്തിപ്പൊയിലിലെ കിങ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് നാടിന് മാതൃക...

കോവിഡിനൊപ്പം പ്രളയമുന്നറിയിപ്പ്;പെരുവയലിൽ നാലുതരം ക്യാമ്പുകൾ സജ്ജീകരിക്കാന്‍ തീരുമാനം

കുറ്റ്യാടി : കോവിഡ് വ്യാപനത്തിനിടെ കാലാവസ്ഥാ വിഭാഗത്തിന്റെ പ്രളയമുന്നറിയിപ്പ് കൂടി ലഭിച്ച സാഹചര്യത്തിൽ പെരുവയൽ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നാലുതരം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാൻ തീരുമാനം. പെരുവയൽ സെയ്ന്റ് സേവ്യേഴ്‌സ് സ്കൂൾ, ചെറുകുളത്തൂർ എ.എൽ.പി. സ്കൂൾ, കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച്. എന്നിവിടങ്ങളിൽ പൊതുക്യാമ്പ്, ചെറുകുളത്തൂർ ജി.എൽ.പി. സ...

കുറ്റ്യാടിയിൽ താലൂക്കാശുപത്രിയുൾപ്പെടെ മൂന്നിടങ്ങളിൽ കോവിഡ് ചികിത്സാസൗകര്യമൊരുങ്ങി

കുറ്റ്യാടി: ഗവ. താലൂക്കാശുപത്രിക്കുപുറമെ സ്വകാര്യ മേഖരലയിലെ അമാന, കെ.എം.സി. ആശുപത്രികളിൽക്കൂടി കോവിഡ് ചികിത്സാ സൗകര്യമൊരുങ്ങി. താലൂക്കാശുപത്രിയിൽ 20 ഓക്സിജൻ കിടക്കകളോടുകൂടിയ വാർഡാണ് സജ്ജീകരിച്ചിരിക്കുന്നത്. അമാന ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് ചികിത്സ സൗജ്യമാണെങ്കിലും കെ.എം.സി. ആശുപത്രിയിൽ ചികിത്സാ ചെലവ് േരാഗികൾ വഹിക്കണം. കുറ...