കുറ്റ്യാടിയിൽ താലൂക്കാശുപത്രിയുൾപ്പെടെ മൂന്നിടങ്ങളിൽ കോവിഡ് ചികിത്സാസൗകര്യമൊരുങ്ങി

കുറ്റ്യാടി: ഗവ. താലൂക്കാശുപത്രിക്കുപുറമെ സ്വകാര്യ മേഖരലയിലെ അമാന, കെ.എം.സി. ആശുപത്രികളിൽക്കൂടി കോവിഡ് ചികിത്സാ സൗകര്യമൊരുങ്ങി. താലൂക്കാശുപത്രിയിൽ 20 ഓക്സിജൻ കിടക്കകളോടുകൂടിയ വാർഡാണ് സജ്ജീകരിച്ചിരിക്കുന്നത്. അമാന ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് ചികിത്സ സൗജ്യമാണെങ്കിലും കെ.എം.സി. ആശുപത്രിയിൽ ചികിത്സാ ചെലവ് േരാഗികൾ വഹിക്കണം. കുറ...

ഡെങ്കിപ്പനി പടരുന്നു; ബോധവത്കരണവുമായി ആരോഗ്യവകുപ്പ്

കുറ്റ്യാടി: നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു. ബോധവത്കരണവുമായി ആരോഗ്യവകുപ്പ് രംഗത്ത്. പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ഡെങ്കിപ്പനി വ്യാപനത്തെ തുടർന്ന് പ്രദേശവാസികൾക്ക് ബോധവൽകരണം നടത്തി. ഹെൽത്ത് ഇൻസ്പക്ടർ സജിത്ത്,വാർഡ് മെമ്പർ സുധീർ, ജെ.എച്ച്.ഐ സുഭാഷ്, ആശാ വർക്കർ ഷീബ, ബിന്ദു ആർ.ആർ.ടി വളണ്ടിയർമാരായ നിധിൻ മുരളി, വി.കെ പവിത്രൻ,രജിഷ, അശോകൻ, ഹരിദാ...


വേളത്ത് ശക്തമായ മഴയിയും കാറ്റിലും തെങ്ങുവീണ് വീട് തകർന്നു

വേളം: ശക്തമായ മഴയിയും കാറ്റിലും തെങ്ങുവീണ് വീട് തകർന്നു. പൂമുഖം കല്ലിൽ പോക്കറുടെ വീടാണ് ഭാഗികമായി തകർന്നത്. മേൽക്കൂരയ്ക്ക് കേടുപാടുണ്ടാകുകയും അടുക്കളഭാഗത്തെ കോൺക്രീറ്റ്‌ തകരുകയുംചെയ്തു. പൂമുഖം ശാഖാ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവർത്തകർ തെങ്ങ്‌ മുറിച്ചു മാറ്റി. കെ.വി. അമീർ, കെ.വി. റിയാസ്, കെ.വി. സക്കീർ, വൈറ്റ്ഗാർഡ് അംഗം കെ.പി. മുഹ്‌സിൻ എന്നിവർ നേ...

ബസ് കടത്തികൊണ്ട് പോയ ബിനൂപ് നേരത്തെയും മോഷണം നടത്തിയെന്ന് പൊലീസ്

കുറ്റ്യാടി : കുറ്റ്യാടിയിൽനിന്ന്‌ സ്വകാര്യ ബസ് മോഷ്ടിച്ച ബിനൂപിനെതിരെ നേരത്തെ ടിപ്പർ, ബാറ്ററി മോഷ്ടിച്ചതിനും പൊലീസ് കേസ്. കുമരകം കവണാറ്റിൻകരയിലെ പോലീസ് ചെക്ക്പോസ്റ്റിൽ ഞായറാഴ്ച രാവിലെ അഞ്ചിനാണ് മോഷ്ടിച്ച ബസ്സുമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാലേരി ചിറക്കൊല്ലി മീത്തൽ വീട്ടിൽ ബിനൂപ് (30) ആണ് പോലീസ് പിടിയിലായത്. ലോക്‌ഡൗൺ പരിശോധനകൾ കർശനമ...

കോവിഡ് ബാധിതരായ മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന സ്ഥലം ഡെപ്യൂട്ടി കളക്ടർ സന്ദർശിച്ചു

കുറ്റ്യാടി: ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവിൽ കോവിഡ് ബാധിതരായ മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന സ്ഥലം ഡപ്യൂട്ടി കളക്ടർ സന്ദർശിച്ചു. ചെറിയകുമ്പളം, പാറക്കടവ് ഭാഗത്ത് താമസിക്കുന്ന 160-ഓളം മറുനാടൻ തൊഴിലാളികളിൽ നടത്തിയ പരിശോധനയിൽ 28 പേർക്ക് കോവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് പാറക്കടവിലെ ഇവർ താമസിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുകൾനിലയിൽ ഇവരെ താ...

കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ ജനങ്ങൾ ആശങ്കയിൽ

കുറ്റ്യാടി:  കൂരാച്ചുണ്ട് പഞ്ചായത്തിലെ ഓട്ടപ്പാലം-മണ്ടൊപ്പാറ ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ ജനങ്ങൾ ആശങ്കയിൽ. കക്കയം വനമേഖലയിൽനിന്ന് റിസർവോയർ നീന്തിക്കടന്നാണ് ആനകൾ എത്തിയതെന്ന് കരുതുന്നു. വനത്തിനടുത്തുള്ള അക്കേഷ്യക്കൂട്ടങ്ങളിൽ ആനകൾ തങ്ങാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കൃഷിനാശവും ഉണ്ടായിട്ടുണ്ട്. മറ്റത്തിൽ മാണി, ജോസ് പാലക്കാട്ട്, റെജി...

28 മറുനാടൻ തൊഴിലാളികൾക്ക് കോവിഡ്

കുറ്റ്യാടി: ചങ്ങരോത്ത് പഞ്ചായത്തിൽ ചെറിയകുമ്പളം, പാറക്കടവ് മേഖലയിൽ വാടകക്കെട്ടിടത്തിൽ താമസിക്കുന്ന 28 മറുനാടൻ തൊഴിലാളികൾക്ക് കോവിഡ് പോസിറ്റീവായി. ചങ്ങരോത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം 160 പേരെ പരിശോധിച്ചതിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഇവർ താമസിക്കുന്ന സ്ഥലങ്ങളിൽ സി.ഐ. പി.എ. ബിനുമോഹന്റെ...

കുറ്റ്യാടിയിൽ നിയന്ത്രണം ശക്തം

കുറ്റ്യാടി: കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണം കുറ്റ്യാടിയിൽ പൂർണ്ണം. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണമാണ് കുറ്റ്യാടി ടൗണിൽ പോലീസ് ഏർപ്പെടുത്തിയത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നുപ്രവർത്തിച്ചത്. നിയന്ത്രണങ്ങൾ ജനങ്ങൾ ഏറ്റെടുത്തതായും പൂർണ സഹകരണമാണ് ജനങ്ങ...

താത്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു

കുറ്റ്യാടി: മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. പി.എസ്.സി. നിഷ്‌കർഷിച്ച നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 18-ന് 12-ന് കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിനെത്തണം.

കുറ്റ്യാടി ചുരത്തിൽ മാലിന്യം തള്ളാൻ ശ്രമം; ലോറി പിടികൂടി

കുറ്റ്യാടി: പക്രംതളം ചുരത്തിൽ ലോറിയിൽ കൊണ്ടുവന്ന മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടൽമൂലം വിഫലമായി. കുറ്റ്യാടി ഭാഗത്തുനിന്ന്‌ വന്ന ലോറി വയനാട്ടിലേക്ക് പോകുന്നതിനിടയിലാണ് മാലിന്യം റോഡു വക്കിൽ തള്ളാൻ ശ്രമം നടന്നത്. സംഗതി മനസ്സിലാക്കിയ നാട്ടുകാർ ഉടൻ ലോറിതടഞ്ഞ് ബന്ധപ്പെട്ട കാവിലുമ്പാറ പഞ്ചായത്തിൽ വിവരമറിയിച്ചു. പഞ്ചായത്തധികാരികൾ സ്ഥലത...