കുറ്റ്യാടിയിൽ താലൂക്കാശുപത്രിയുൾപ്പെടെ മൂന്നിടങ്ങളിൽ കോവിഡ് ചികിത്സാസൗകര്യമൊരുങ്ങി

കുറ്റ്യാടി: ഗവ. താലൂക്കാശുപത്രിക്കുപുറമെ സ്വകാര്യ മേഖരലയിലെ അമാന, കെ.എം.സി. ആശുപത്രികളിൽക്കൂടി കോവിഡ് ചികിത്സാ സൗകര്യമൊരുങ്ങി. താലൂക്കാശുപത്രിയിൽ 20 ഓക്സിജൻ കിടക്കകളോടുകൂടിയ വാർഡാണ് സജ്ജീകരിച്ചിരിക്കുന്നത്. അമാന ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് ചികിത്സ സൗജ്യമാണെങ്കിലും കെ.എം.സി. ആശുപത്രിയിൽ ചികിത്സാ ചെലവ് േരാഗികൾ വഹിക്കണം. കുറ...

വേളത്ത് ശക്തമായ മഴയിയും കാറ്റിലും തെങ്ങുവീണ് വീട് തകർന്നു

വേളം: ശക്തമായ മഴയിയും കാറ്റിലും തെങ്ങുവീണ് വീട് തകർന്നു. പൂമുഖം കല്ലിൽ പോക്കറുടെ വീടാണ് ഭാഗികമായി തകർന്നത്. മേൽക്കൂരയ്ക്ക് കേടുപാടുണ്ടാകുകയും അടുക്കളഭാഗത്തെ കോൺക്രീറ്റ്‌ തകരുകയുംചെയ്തു. പൂമുഖം ശാഖാ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവർത്തകർ തെങ്ങ്‌ മുറിച്ചു മാറ്റി. കെ.വി. അമീർ, കെ.വി. റിയാസ്, കെ.വി. സക്കീർ, വൈറ്റ്ഗാർഡ് അംഗം കെ.പി. മുഹ്‌സിൻ എന്നിവർ നേ...


ലോക്ഡൗൺ കാലത്തെ നല്ല മനസ്സ്; ഒഴിഞ്ഞൊട്ടിയ വയറുമായി അലയുന്നവര്‍ക്ക് ആശ്വാസമായി സന്തോഷ് സൂര്യ

കുറ്റ്യാടി: ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ നിശ്ചലമായ അങ്ങാടികളിലൂടെ ഒഴിഞ്ഞൊട്ടിയ വയറുമായി അലയുന്ന മിണ്ടാപ്രാണികൾക്ക് ഭക്ഷണവുമായി സന്തോഷ്‌ സൂര്യ വീണ്ടുമെത്തി. ഇത്തവണ സുഹൃത്തുക്കളില്ല, ഒറ്റയ്ക്കാണ്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കാറിൽ കയറ്റി തെരുവുകളിലെ പട്ടികൾക്കും പൂച്ചകൾക്കുമാണ് എത്തിച്ചുനൽകുന്നത്. ഇത്തരത്തിൽ കുറ്റ്യാടിമുതൽ നാദാപുരംവരെയുള്ള തെരുവ...

ബസ് കടത്തികൊണ്ട് പോയ ബിനൂപ് നേരത്തെയും മോഷണം നടത്തിയെന്ന് പൊലീസ്

കുറ്റ്യാടി : കുറ്റ്യാടിയിൽനിന്ന്‌ സ്വകാര്യ ബസ് മോഷ്ടിച്ച ബിനൂപിനെതിരെ നേരത്തെ ടിപ്പർ, ബാറ്ററി മോഷ്ടിച്ചതിനും പൊലീസ് കേസ്. കുമരകം കവണാറ്റിൻകരയിലെ പോലീസ് ചെക്ക്പോസ്റ്റിൽ ഞായറാഴ്ച രാവിലെ അഞ്ചിനാണ് മോഷ്ടിച്ച ബസ്സുമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാലേരി ചിറക്കൊല്ലി മീത്തൽ വീട്ടിൽ ബിനൂപ് (30) ആണ് പോലീസ് പിടിയിലായത്. ലോക്‌ഡൗൺ പരിശോധനകൾ കർശനമ...

കോവിഡ് ബാധിതരായ മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന സ്ഥലം ഡെപ്യൂട്ടി കളക്ടർ സന്ദർശിച്ചു

കുറ്റ്യാടി: ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവിൽ കോവിഡ് ബാധിതരായ മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന സ്ഥലം ഡപ്യൂട്ടി കളക്ടർ സന്ദർശിച്ചു. ചെറിയകുമ്പളം, പാറക്കടവ് ഭാഗത്ത് താമസിക്കുന്ന 160-ഓളം മറുനാടൻ തൊഴിലാളികളിൽ നടത്തിയ പരിശോധനയിൽ 28 പേർക്ക് കോവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് പാറക്കടവിലെ ഇവർ താമസിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുകൾനിലയിൽ ഇവരെ താ...

കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ ജനങ്ങൾ ആശങ്കയിൽ

കുറ്റ്യാടി:  കൂരാച്ചുണ്ട് പഞ്ചായത്തിലെ ഓട്ടപ്പാലം-മണ്ടൊപ്പാറ ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ ജനങ്ങൾ ആശങ്കയിൽ. കക്കയം വനമേഖലയിൽനിന്ന് റിസർവോയർ നീന്തിക്കടന്നാണ് ആനകൾ എത്തിയതെന്ന് കരുതുന്നു. വനത്തിനടുത്തുള്ള അക്കേഷ്യക്കൂട്ടങ്ങളിൽ ആനകൾ തങ്ങാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കൃഷിനാശവും ഉണ്ടായിട്ടുണ്ട്. മറ്റത്തിൽ മാണി, ജോസ് പാലക്കാട്ട്, റെജി...

കുറ്റ്യാടി ചുരത്തിൽ മാലിന്യം തള്ളാൻ ശ്രമം; ലോറി പിടികൂടി

കുറ്റ്യാടി: പക്രംതളം ചുരത്തിൽ ലോറിയിൽ കൊണ്ടുവന്ന മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടൽമൂലം വിഫലമായി. കുറ്റ്യാടി ഭാഗത്തുനിന്ന്‌ വന്ന ലോറി വയനാട്ടിലേക്ക് പോകുന്നതിനിടയിലാണ് മാലിന്യം റോഡു വക്കിൽ തള്ളാൻ ശ്രമം നടന്നത്. സംഗതി മനസ്സിലാക്കിയ നാട്ടുകാർ ഉടൻ ലോറിതടഞ്ഞ് ബന്ധപ്പെട്ട കാവിലുമ്പാറ പഞ്ചായത്തിൽ വിവരമറിയിച്ചു. പഞ്ചായത്തധികാരികൾ സ്ഥലത...

പൊടിപ്പൂര് അമ്പലം റോഡിലെ കുഴിയിൽ വെള്ളം;യാത്രക്കാര്‍ ദുരിതത്തില്‍

കുറ്റ്യാടി : പൊടിപ്പൂര് അമ്പലം റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാവുന്നു. കൂരാച്ചുണ്ട്-കല്ലാനോട്‌ റോഡിൽനിന്ന്‌ അമ്പലംറോഡിലേക്ക്‌ പ്രവേശിക്കുന്ന ഭാഗത്താണ്‌ വെള്ളക്കെട്ടുള്ളത്‌. ഈ റോഡ് വഴി കാപ്പാട് ഭാഗത്തേക്കും പോകാവുന്നതാണ്. വാഹനങ്ങളും അമ്പലത്തിന് സമീപം താമസിക്കുന്നവരും വെള്ളക്കെട്ട് കടന്നുവേണം പ...

യു ഡി എഫിന്റെ പരാജയം ;ആർ.എസ്.എസുമായി സി.പി.എം വോട്ടുകച്ചവടം നടത്തിയെന്ന് യു.ഡി.എഫ്.

കുറ്റ്യാടി: നിയോജകമണ്ഡലത്തിൽ യു.ഡി.എഫിനെ പരാജയപ്പെടുത്താൻ ആർ.എസ്.എസുമായി സി.പി.എം. വോട്ടുകച്ചവടം നടത്തിയെന്ന് യു.ഡി.എഫ്. ആരോപിച്ചു. ബി.ജെ.പി.ക്ക് ലഭിച്ച വോട്ടുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും. 2016-ൽ ലഭിച്ചതിനേക്കാൾ 3000-ത്തിലേറെ വോട്ടുകളാണ് ഇത്തവണ ബി.ജെ.പി.ക്ക് കുറഞ്ഞത്. 12,327 ലഭിച്ചിടത്ത് ഇത്തവണ 9139 വോട്ട് മാത്രമാണ് ലഭിച്ചത്. ഇത് മുഴുവനായു...

കോവിഡ്;കായക്കൊടിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

കുറ്റ്യാടി: കോവിഡ് പ്രതിരോധ  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 03/05/2021 ന് കായക്കൊടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ സെക്രട്ടറി, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, കണ്‍ട്രോള്‍ റൂം ചുമതലയുള്ള ഉദ്യോഗസ്ഥര്‍, വൈസ് പ്രസിഡന്‍റ്, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തിലെ തീരുമാനങ്ങള്‍ 1. ബഹു ജില്ല...