കുറ്റ്യാടിയിൽ താലൂക്കാശുപത്രിയുൾപ്പെടെ മൂന്നിടങ്ങളിൽ കോവിഡ് ചികിത്സാസൗകര്യമൊരുങ്ങി

കുറ്റ്യാടി: ഗവ. താലൂക്കാശുപത്രിക്കുപുറമെ സ്വകാര്യ മേഖരലയിലെ അമാന, കെ.എം.സി. ആശുപത്രികളിൽക്കൂടി കോവിഡ് ചികിത്സാ സൗകര്യമൊരുങ്ങി. താലൂക്കാശുപത്രിയിൽ 20 ഓക്സിജൻ കിടക്കകളോടുകൂടിയ വാർഡാണ് സജ്ജീകരിച്ചിരിക്കുന്നത്. അമാന ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് ചികിത്സ സൗജ്യമാണെങ്കിലും കെ.എം.സി. ആശുപത്രിയിൽ ചികിത്സാ ചെലവ് േരാഗികൾ വഹിക്കണം. കുറ...

വേളത്ത് ശക്തമായ മഴയിയും കാറ്റിലും തെങ്ങുവീണ് വീട് തകർന്നു

വേളം: ശക്തമായ മഴയിയും കാറ്റിലും തെങ്ങുവീണ് വീട് തകർന്നു. പൂമുഖം കല്ലിൽ പോക്കറുടെ വീടാണ് ഭാഗികമായി തകർന്നത്. മേൽക്കൂരയ്ക്ക് കേടുപാടുണ്ടാകുകയും അടുക്കളഭാഗത്തെ കോൺക്രീറ്റ്‌ തകരുകയുംചെയ്തു. പൂമുഖം ശാഖാ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവർത്തകർ തെങ്ങ്‌ മുറിച്ചു മാറ്റി. കെ.വി. അമീർ, കെ.വി. റിയാസ്, കെ.വി. സക്കീർ, വൈറ്റ്ഗാർഡ് അംഗം കെ.പി. മുഹ്‌സിൻ എന്നിവർ നേ...


ലോക്ഡൗൺ കാലത്തെ നല്ല മനസ്സ്; ഒഴിഞ്ഞൊട്ടിയ വയറുമായി അലയുന്നവര്‍ക്ക് ആശ്വാസമായി സന്തോഷ് സൂര്യ

കുറ്റ്യാടി: ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ നിശ്ചലമായ അങ്ങാടികളിലൂടെ ഒഴിഞ്ഞൊട്ടിയ വയറുമായി അലയുന്ന മിണ്ടാപ്രാണികൾക്ക് ഭക്ഷണവുമായി സന്തോഷ്‌ സൂര്യ വീണ്ടുമെത്തി. ഇത്തവണ സുഹൃത്തുക്കളില്ല, ഒറ്റയ്ക്കാണ്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കാറിൽ കയറ്റി തെരുവുകളിലെ പട്ടികൾക്കും പൂച്ചകൾക്കുമാണ് എത്തിച്ചുനൽകുന്നത്. ഇത്തരത്തിൽ കുറ്റ്യാടിമുതൽ നാദാപുരംവരെയുള്ള തെരുവ...

ബസ് കടത്തികൊണ്ട് പോയ ബിനൂപ് നേരത്തെയും മോഷണം നടത്തിയെന്ന് പൊലീസ്

കുറ്റ്യാടി : കുറ്റ്യാടിയിൽനിന്ന്‌ സ്വകാര്യ ബസ് മോഷ്ടിച്ച ബിനൂപിനെതിരെ നേരത്തെ ടിപ്പർ, ബാറ്ററി മോഷ്ടിച്ചതിനും പൊലീസ് കേസ്. കുമരകം കവണാറ്റിൻകരയിലെ പോലീസ് ചെക്ക്പോസ്റ്റിൽ ഞായറാഴ്ച രാവിലെ അഞ്ചിനാണ് മോഷ്ടിച്ച ബസ്സുമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാലേരി ചിറക്കൊല്ലി മീത്തൽ വീട്ടിൽ ബിനൂപ് (30) ആണ് പോലീസ് പിടിയിലായത്. ലോക്‌ഡൗൺ പരിശോധനകൾ കർശനമ...

വേളത്ത് വൻ കോവിഡ് വ്യാപനം ; 176 പേർക്ക് ഇന്ന് കോവിഡ്

കുറ്റ്യാടി : വേളം പഞ്ചായത്തിൽ വൻ കോവിഡ് വ്യാപനം 176 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത ഒരാളടക്കം നാദാപുരം പഞ്ചായത്തിൽ ഇന്ന് 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 3805 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ...

കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ ജനങ്ങൾ ആശങ്കയിൽ

കുറ്റ്യാടി:  കൂരാച്ചുണ്ട് പഞ്ചായത്തിലെ ഓട്ടപ്പാലം-മണ്ടൊപ്പാറ ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ ജനങ്ങൾ ആശങ്കയിൽ. കക്കയം വനമേഖലയിൽനിന്ന് റിസർവോയർ നീന്തിക്കടന്നാണ് ആനകൾ എത്തിയതെന്ന് കരുതുന്നു. വനത്തിനടുത്തുള്ള അക്കേഷ്യക്കൂട്ടങ്ങളിൽ ആനകൾ തങ്ങാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കൃഷിനാശവും ഉണ്ടായിട്ടുണ്ട്. മറ്റത്തിൽ മാണി, ജോസ് പാലക്കാട്ട്, റെജി...

കുറ്റ്യാടിയിൽ നിയന്ത്രണം ശക്തം

കുറ്റ്യാടി: കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണം കുറ്റ്യാടിയിൽ പൂർണ്ണം. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണമാണ് കുറ്റ്യാടി ടൗണിൽ പോലീസ് ഏർപ്പെടുത്തിയത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നുപ്രവർത്തിച്ചത്. നിയന്ത്രണങ്ങൾ ജനങ്ങൾ ഏറ്റെടുത്തതായും പൂർണ സഹകരണമാണ് ജനങ്ങ...

യു ഡി എഫിന്റെ പരാജയം ;ആർ.എസ്.എസുമായി സി.പി.എം വോട്ടുകച്ചവടം നടത്തിയെന്ന് യു.ഡി.എഫ്.

കുറ്റ്യാടി: നിയോജകമണ്ഡലത്തിൽ യു.ഡി.എഫിനെ പരാജയപ്പെടുത്താൻ ആർ.എസ്.എസുമായി സി.പി.എം. വോട്ടുകച്ചവടം നടത്തിയെന്ന് യു.ഡി.എഫ്. ആരോപിച്ചു. ബി.ജെ.പി.ക്ക് ലഭിച്ച വോട്ടുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും. 2016-ൽ ലഭിച്ചതിനേക്കാൾ 3000-ത്തിലേറെ വോട്ടുകളാണ് ഇത്തവണ ബി.ജെ.പി.ക്ക് കുറഞ്ഞത്. 12,327 ലഭിച്ചിടത്ത് ഇത്തവണ 9139 വോട്ട് മാത്രമാണ് ലഭിച്ചത്. ഇത് മുഴുവനായു...

കോവിഡ് വ്യാപനം രൂക്ഷം: കായക്കൊടി പഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു

കുറ്റ്യാടി : കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കായക്കൊടി ഗ്രാമപഞ്ചായത്തില്‍ സർവ്വകക്ഷി യോഗം ചേർന്നു. യോഗത്തിലെ തീരുമാനങ്ങള്‍. 1. ഗ്രാമപഞ്ചായത്തിലെ 4,10,11,12,14,16 വാര്ഡു്കള്‍ കണ്ടൈന്മെഗന്റ്ര സോണുകളായി പ്രഖ്യപിച്ച സാഹചര്യത്തില്‍ ടി വാര്ഡുമകള്‍ ഉള്പ്പെിടെ എല്ലാ വാര്ഡുരകളിലും കര്ശലന നിയന്ത്രണങ്ങള്‍ ഏര്പ്പെപടുത്തുന്നതിന് തീരുമാനിച്...

ശിഹാബ് തങ്ങൾ റിലീഫ് സെൽ റംസാൻ കിറ്റ് വിതരണം

കുറ്റ്യാടി : നരിക്കൂട്ടുംചാൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റ പേരിൽ റംസാൻ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം കുറ്റ്യാടി ഗ്രാമപഞ്ചാ പഞ്ചായത്ത് മെമ്പർ ടി കെ കുട്ട്യാലി കമ്മറ്റി ഭാരവാഹിക്ക് നൽകി നിർവഹിച്ചു. ആറ് വർഷമായി നരിക്കൂട്ടുംചാൽ, പാറേമ്മൽ, നടുപ്പൊയിൽ പ്രദേശത്തെ അർഹതപെട്ട കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു വരുന്ന...