കോവിഡ് പ്രതിരോധത്തില്‍ പങ്ക് ചേര്‍ന്ന് സേവാഭാരതി പ്രവര്‍ത്തകര്‍

വടകര : കോവിഡ് പ്രതിരോധത്തില്‍ താങ്ങായി സേവാഭാരതി .വടകര മേഖലയില്‍ കോവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സേവാഭാരതി വൈക്കിലശ്ശേരിയുടെ നേതൃത്വത്തില്‍ 10 പേരടങ്ങുന്ന സന്നദ്ധ സേന രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു . ഇന്നലെ നടന്ന സേവാ പ്രവര്‍ത്തനത്തിന്റെ പ്രാരംഭ പദ്ധതി ‘അണുനശീകരണ യജ്ഞം’ ചോറോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍ ഉല്‍ഘാടനം ചെയ്തു . തുടര്‍ന്ന് ബിജു മാഷിന്റെ നേതൃത്വത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ കോവിഡ് രോഗം ഭേദമായ വീടുകളില്‍ അണുനശീ...Read More »

കോവിഡ് മാലിന്യം ശാസ്ത്രീയമായി സംസ്‌കാരിക്കാന്‍ സംവിധാനം ഒരുക്കി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത്

വടകര: അഴിയൂരില്‍ ഗ്രാമ പഞ്ചായത്തില്‍ കോവിഡ് പോസിറ്റിവ് രോഗികളുമായി ഇടപഴകുമ്പോള്‍ വീടുകള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന പി പി ഇ കിറ്റ് , ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ ഹരിത സേനയുടെ സഹകരണത്തോടെ ശേഖരിച്ച് പഞ്ചായത്ത് ഡൊമിസിലറി കെയര്‍ സെന്റെറില്‍ എത്തിച്ചു ശാസ്ത്രിയമായി സംസ്‌കരിക്കാന്‍ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചു. പി പി ഇ കിറ്റ്, ഗ്ലൗസ്, മാസ്‌ക്ക് മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കത്തിച്ചു നശിപ്പിക്കുന്നത് വലിയ പാരിസ്ഥിതിക, ആരോഗ്യം പ്രശ്‌നങ്ങള്‍ക്ക് കാര...Read More »

എടച്ചേരിയില്‍ 57 പേര്‍ക്കും ഏറാമലയില്‍ 40 പേര്‍ക്കും ചോറോട് 18 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു

വടകര: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് ഇടയിലും ഏറാമല, എടച്ചേരി ഗ്രാമ പഞ്ചായത്തുകളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കപെടുന്നു. എടച്ചേരിയില്‍ 57 പേര്‍ക്കും ഏറാമലയില്‍ 40 പേര്‍ക്കും ചോറോട് 18 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു. ജില്ലയില്‍ 3927 പേര്‍ക്ക് കോവിഡ് രോഗമുക്തി 4890, ടി.പി.ആര്‍ 27.28% ജില്ലയില്‍ ഇന്ന് 3927 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാല്‌പേര്‍ക്ക്...Read More »


പെരുന്നാള്‍ ആഘോഷം വീടുകളില്‍ മാത്രം പെരുന്നാള്‍ ദിവസം ജാഗ്രതാ സ്‌ക്വാഡ് പ്രവര്‍ത്തിക്കും

വടകര: കോവിഡ് രണ്ടാം തരംഗത്തില്‍ കോവിഡ് വ്യാപനം ശക്തമാകുകയും മരണനിരക്ക് കൂടുകയും ചെയ്യുന്ന അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പെരുന്നാളാഘോഷം വീടുകളില്‍ വെച്ച് മാത്രം ആഘോഷിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം ഉണ്ടാകില്ല. ബന്ധുവീടുകളിലേക്കുള്ള യാത്രകള്‍ക്കും വിലക്കുണ്ട് അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്ടറല്‍ മജിസ്‌റ്റ്രേറ്റ് മാരുടെ നേതൃത്ത ത്തില്‍ ജാഗ്രതാ സ്‌ക്വാഡ് പെരുന്നാള്‍ ദിവസം പ്രവര്‍ത്തിക്കുന്നതാണ്. പാസ് ഉള്ളവര്‍ കോവിഡ് പ്രോട...Read More »

ഇ.വി. കുമാരന്റെ ഭാര്യ സുമതി നിര്യാതയായി

വടകര: മുന്‍ നാദാപുരം എം.എല്‍.എയും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായിരുന്ന ഇ.വി. കുമാരന്റെ ഭാര്യ സുമതി നിര്യാതയായി . മക്കള്‍ :സുഷമ (കോ കോപ്പ് വെല്‍ഫെയര്‍ ബോര്‍ഡ് തിരുവനന്തപുരം) സവിത (പുറമേരി സര്‍വ്വീസ് സഹ. ബേങ്ക്,) മരുമക്കള്‍: സി.എം. രവീന്ദ്രന്‍ (മുഖ്യമന്ത്രിയുടെ അഡീ. പ്രെവറ്റ് സെക്രട്ടറി) പരേതനായ സുരേഷ് (കെഎസ്ഇബി ) സഹോദരങ്ങള്‍ പരേതനായ സദാ നന്ദന്‍ ശ്രീനിവാസന്‍ , കൃഷ്ണാനന്ദന്‍ , സോമന്‍ വടകര The post ഇ.വി. കുമാരന്റെ ഭാര്യ സുമതി നിര്യാതയായി first appeared on va...Read More »

വള്ളിക്കാട് കിണര്‍ ദുരന്തം ; സഹപ്രവര്‍ത്തകരുടെ ഓര്‍മ്മ പുതുക്കി ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍

വടകര: എല്ലാ മെയ് മാസങ്ങളിലും ചുവന്ന് പൂക്കുന്ന വടകര അഗ്‌നി രക്ഷാനിലയത്തിലെ മുറ്റത്തെ ‘മെയ്ഫഌവറി ‘ന്റെ ചുവട്ടില്‍ ഒരു സ്മാരകമുണ്ട്… 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ‘മെയ് 11” ന്റെ വൈകുന്നേരം സംഭവിച്ച ഒരു കിണര്‍ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ കനത്ത് നില്‍ക്കുന്നൊരു സ്മാരകം. അപകട ശേഷം, സ്വയം സുരക്ഷയെക്കുറിച്ച് ഒരു ഉറപ്പുമില്ലാതിരുന്നിട്ടും സഹജീവി സ്‌നേഹത്തിന്റെ ഉള്‍ക്കരുത്തില്‍ രക്ഷാദൗത്യവുമായ്, ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, ആ ദുരന്തത്തിന്റെ അതിജീവന ശ്രമത്തില്‍ മരണം വരിക്കേണ്ടി ...Read More »

വീടിന് നേരെ അക്രമം ; വടകരയില്‍ വ്യാപക പ്രതിഷേധം

വടകര: പൊതു പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ അക്രമത്തില്‍ നഗരത്തില്‍ വ്യാപക പ്രതിഷേധം. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാക്കുവാന്‍ വേണ്ടി മാതൃകപരമായി രാഷട്രീയ പ്രവര്‍ത്തനം നടത്തുന്ന എല്‍ജെഡി പ്രവര്‍ത്തകന്റെ വീടിന് നേരെ അഴിച്ച് വിട്ട അക്രമത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. നടക്കുതാഴ കുട്ടംകുളങ്ങര അങ്കനവാടിക്ക് സമീപം എല്‍ ജെ ഡി പ്രവര്‍ത്തകന്‍ പേന്തേരി രമേശന്റെ വീടിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ജനല്‍ ചില്ല് തകര്‍ന്...Read More »

ലോക്ക് ഡൗണ്‍ മറവില്‍ വെള്ളുക്കരയില്‍ വ്യാജ വാറ്റ് തകൃതിയില്‍

തിരുവള്ളൂര്‍ : ലോക്ക് ഡൌണ്‍ പ്രക്യപിച്ചതിനാല്‍ ബീവറേജ് അടച്ചതോടെ വെള്ളുക്കരയിലും മങ്ങാം മൂഴി ഭാഗങ്ങളിലും വീടുകള്‍ കേന്ദ്രീകരിച്ചു അനധികൃത വ്യാജവാറ്റും വ്യാജ മദ്യ വില്പ്പനയും നടത്തുന്നതായി പരാതി. രാത്രി ഏറെ വൈകിയും വാഹനങ്ങളില്‍ എത്തി മദ്യം വടകരയിലേക്കും പേരാമ്പ്ര ഭാങ്ങളിലെക്കും കയറ്റി അയക്കുകയാണ് ചെയ്യുന്നത് . നേരെത്തെ ഓര്‍ഡര്‍ എടുത്ത ശേഷം അവര്‍ക്ക് എത്തിച്ചു കൊടുക്കുവാന്‍ പ്രത്യേക സംഘംതന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് .പരിചയമില്ലാത്ത ആളുകള്‍ പ്രദേശത്ത് വന്നു പോകുന്നത് പ്രദേശത്ത് കോവിഡ് വ്യാ...Read More »

വാക്‌സിന്‍ ചാലഞ്ചിലേക്ക് 12.86 ലക്ഷം രൂപ നല്‍കി മേമുണ്ടയിലെ അധ്യാപകര്‍

വടകര: മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും ജീവനക്കാരും ആറ് ദിവസത്തെ ശമ്പളം വാക്‌സിന്‍ ചാലഞ്ചിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) നല്‍കാന്‍ തീരുമാനിച്ചു. വാക്‌സിന്‍ ചാലഞ്ചിലൂടെ മുഴുവന്‍ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് 1286258 (പന്ത്രണ്ടു ലക്ഷത്തി എണ്‍പത്തിആറായിരത്തി ഇരുന്നൂറ്റി അമ്പത്തിയെട്ട് ) രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. കഴിഞ്ഞ പ്രളയ ദുരിതാശ്വാസത്തിലും സാലറി ചലഞ്ചിലും മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകര്‍ നിര്‍...Read More »

കോവിഡ് പ്രതിരോധം അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് കെ.കെ രമ

വടകര: തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാണെന്ന് നിയുക്ത എം.എല്‍.എ കെ.കെ രമ. അഴിയൂര്‍, ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിലെ ഭരണസമിതി യോഗങ്ങളില്‍ ഇന്നലെ പങ്കെടുത്തശേഷം പ്രസ്താവനയിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അഴിയൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞദിവസം മൂന്ന് കൊവിഡ് മരണങ്ങള്‍ നടന്നിരുന്നു. ഇതുവരെ 20 പേരാണ് പഞ്ചായത്തില്‍ മരിച്ചത്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും സന്നദ്ദ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും ഓക്‌സിജന്റെ അപര്യാപ്തതയുണ്ടെന്ന് ഭരണസമിതി...Read More »

More News in vatakara