#Voterturnoutapp |പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

#Voterturnoutapp |പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്
Apr 25, 2024 05:36 PM | By Susmitha Surendran

 കുറ്റ്യാടി :  (kuttiadi.truevisionnews.com)   വോട്ടെടുപ്പ് ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പോളിംഗ് ശതമാനം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്.

നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും. പോളിംഗിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും ലഭ്യമാകും.

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ (ഏപ്രില്‍ 26) നടക്കുന്ന വോട്ടെടുപ്പിന് ജില്ല പൂര്‍ണ സജ്ജം. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

ജില്ലയില്‍ വോട്ടെടുപ്പ് വന്‍ വിജയമാക്കാന്‍ മുഴുവന്‍ ജനങ്ങളോടും കലക്ടര്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ 6,81,615 പുരുഷന്‍മാരും 7,40,246 സ്ത്രീകളും 22 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 14,21,883 വോട്ടര്‍മാരും കോഴിക്കോട് മണ്ഡലത്തില്‍ 6,91,096 പുരുഷന്‍മാരും 7,38,509 സ്ത്രീകളും 26 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 14,29,631 വോട്ടര്‍മാരുമായി ആകെ 28,51,514 പേരാണ് വോട്ട് ചെയ്യാന്‍ അര്‍ഹര്‍.

ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിനായി കോഴിക്കോട് 1206 ഉം വടകരയില്‍ 1207ഉം പോളിംഗ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. ഇവയില്‍ 16 എണ്ണം മാതൃകാ പോളിംഗ് സ്‌റ്റേഷനുകളും 52 എണ്ണം പോളിംഗ് ഉദ്യോഗസ്ഥരായി വനിതകള്‍ മാത്രമുള്ള പിങ്ക് പോളിംഗ് സ്റ്റേഷനുകളുമാണ്.

വോട്ടിംഗ് മെഷീന്‍ അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് (ഏപ്രില്‍ 25) രാവിലെ എട്ട് മുതല്‍ നിയോജക മണ്ഡലംതല കേന്ദ്രങ്ങളില്‍ നടക്കും.

വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂര്‍വവുമാക്കുന്നതിന് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

#Voter #turnout #app #know #polling #percentage

Next TV

Related Stories
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

May 5, 2024 01:48 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#Sunstroke|സൂര്യാഘാതം: ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

May 4, 2024 07:44 PM

#Sunstroke|സൂര്യാഘാതം: ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കാലികൾ ചത്തതായി റിപ്പോർട്ട്...

Read More >>
#Heat|ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

May 4, 2024 07:28 PM

#Heat|ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

വായു സഞ്ചാരമുള്ള വാസസ്ഥലം ലഭ്യമാക്കുന്നതോടൊപ്പം തന്നെ ഓമന മൃഗങ്ങളെ വാഹനങ്ങളില്‍ പൂട്ടിയിടുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം....

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 4, 2024 03:46 PM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#MMAGRIPARK | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

May 3, 2024 07:31 PM

#MMAGRIPARK | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#fire|രക്ഷാ സേന; നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

May 3, 2024 03:46 PM

#fire|രക്ഷാ സേന; നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

തേങ്ങ ഉണക്കാനിട്ട തീയ്യിൽ നിന്നും പകർന്നതെന്ന്...

Read More >>
Top Stories