---
title: "#budget | കായക്കൊടി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം; ഭിന്നശേഷി വിഭാഗങ്ങൾക്ക് മുൻഗണന നൽകി "
english_title: "#Kayakkody #Grama Panchayath #budget #presentation #Priority #differently #abled #categories"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/180138/kayakkody-grama-panchayath-budget-presentation-priority-differently-abled-categories"
published_at: "2024-01-28T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b6138ea70a7_budjet.jpg"
keywords: []
---

# #budget | കായക്കൊടി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം; ഭിന്നശേഷി വിഭാഗങ്ങൾക്ക് മുൻഗണന നൽകി 

> **Lead Summary:** **കായക്കൊടി: [ **കായക്കൊടി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒ പി യുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് സജിഷ എടക്കുടിയാണ് ബജറ്റ് അവതരിപ്പിച്ചത്. റോഡിനും മറ്റു ക്ഷേമ പ്രവർത്തനങ്ങൾക്കും ബജറ്റ് ഊന്നൽ നൽകി.

## Article Content

**കായക്കൊടി: [ **കായക്കൊടി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒ പി യുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് സജിഷ എടക്കുടിയാണ് ബജറ്റ് അവതരിപ്പിച്ചത്. റോഡിനും മറ്റു ക്ഷേമ പ്രവർത്തനങ്ങൾക്കും ബജറ്റ് ഊന്നൽ നൽകി.

കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിന് 60 ലക്ഷം രൂപയും റോഡ് നവീകരണത്തിന് 1.73 കോടി രൂപയുടെ ലൈഫ് പദ്ധതിക്ക് 4.62 കോടിരൂപയും വനിതകൾക്ക് 18 ലക്ഷം രൂപയും വയോജനങ്ങൾക്കു 9 ലക്ഷം രൂപയും ശുചിത്വത്തിന് 1 കോടി രൂപയും അനുവദിച്ചു.

യോഗത്തിൽ റീജ എം, ഉമ, സരിത മുരളി, ഒപി മനോജൻ, ലത്തീഫ്, പഞ്ചായത്ത് സെക്രട്ടറി രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/180138/kayakkody-grama-panchayath-budget-presentation-priority-differently-abled-categories)