#Allpartymeeting | സ്കൂളിൽ പൂജ; നെടുമണ്ണൂർ എൽപി സ്കൂൾ ശനിയാഴ്ച മുതൽ തുറക്കും, ഇന്ന് സർവകക്ഷി യോഗം

#Allpartymeeting | സ്കൂളിൽ പൂജ; നെടുമണ്ണൂർ എൽപി സ്കൂൾ ശനിയാഴ്ച മുതൽ തുറക്കും, ഇന്ന് സർവകക്ഷി യോഗം
Feb 16, 2024 10:37 AM | By MITHRA K P

കായക്കൊടി: (kuttiadinews.in) പൂജ നടത്തിയതിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായ നെടുമണ്ണൂർ എൽപി സ്കൂൾ ശനിയാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. പിടിഎ യോഗത്തിലാണ് തീരുമാനം. സ്കൂൾ മാനേജർ അരുണ പി.പി യോഗത്തിൽ നിന്നും വിട്ടുനിന്നു.

മാനേജരുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാത്രി സ്കൂളിൽ പൂജ നടത്തിയത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് സ്കൂൾ അടച്ചത്. പൊതുവിദ്യാഭ്യാസ സംവിധാനത്തെ കാവ്യവൽക്കരിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് കെഎസ്ടിഎ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.

സ്കൂളിൽ ഇന്ന് സർവകക്ഷി യോഗവും ചേരും. സംഭവത്തിൽ ചട്ടലംഘനമുണ്ടായെന്ന റിപ്പോർട്ട് കുന്നുമ്മൽ എഇഒ പൊതുവിദ്യാഭ്യാസവകുപ്പിന് സമർപ്പിച്ചെങ്കിലും ആർക്കെങ്കിലുമെതിരെ നടപടി വേണോയെന്നതിൽ തീരുമാനമായിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രിയാണ് സ്കൂൾ മാനേജരുടെ മകൻ രുധീഷിൻറെ നേതൃത്വത്തിൽ സ്കൂളിനകത്ത് പൂജ നടത്തിയത്. സ്കൂളിലെ ഒരധ്യാപികയും പൂജയിൽ പങ്കെടുത്തു. പ്രധാനാധ്യാപികയുടെ മുറിയിലും മറ്റ് രണ്ട് മുറികളിലുമായിരുന്നു പൂജ.

സ്കൂൾ കോംബൗണ്ടിനകത്ത് രാത്രി എട്ടുമണിയോടെ വാഹനങ്ങൾ കണ്ട നാട്ടുകാർ സ്കൂളിലെത്തിയപ്പോഴാണ് പൂജ നടക്കുന്നത് ശ്രദ്ധയിൽപെട്ടത്. വിവരമറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ തൊട്ടിൽപ്പാലം പൊലീസെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ഏഴ് പേരെ പിന്നീട് വിട്ടയച്ചു.

#Pooja #school #NedumannurLPschool #open #Saturday #Allparty #meeting #today

Next TV

Related Stories
#MMAGRIPARK | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

May 3, 2024 07:31 PM

#MMAGRIPARK | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#fire|രക്ഷാ സേന; നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

May 3, 2024 03:46 PM

#fire|രക്ഷാ സേന; നരിപ്പറ്റയിൽ തേങ്ങ കൂടക്ക് തീപിടിച്ചു, രണ്ടായിരം തേങ്ങ കത്തി നശിച്ചു

തേങ്ങ ഉണക്കാനിട്ട തീയ്യിൽ നിന്നും പകർന്നതെന്ന്...

Read More >>
#parco|വ്യാജ പ്രചാരണം; പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണം അവസാനിച്ചത് സൗഹൃദപരമായി

May 3, 2024 03:19 PM

#parco|വ്യാജ പ്രചാരണം; പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണം അവസാനിച്ചത് സൗഹൃദപരമായി

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ...

Read More >>
#obituary|മണ്ടോൾ കണ്ടി കമല അന്തരിച്ചു

May 3, 2024 02:31 PM

#obituary|മണ്ടോൾ കണ്ടി കമല അന്തരിച്ചു

മണ്ടോൾ കണ്ടി കമല (കാരണ്ടോട് )...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 3, 2024 01:12 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories