---
title: "#schoolpooja | നെടുമണ്ണൂർ എൽ പി സ്കൂൾ നാളെ തുറക്കും; സർവകക്ഷി യോഗത്തിൽ തീരുമാനം"
english_title: "#Nedumannur #LPSchool #open #tomorrow #decision #taken #all-party #meeting "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/184994/nedumannur-lpschool-open-tomorrow-decision-taken-all-party-meeting"
published_at: "2024-02-16T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf1694b983e_pooja.jpg"
keywords: []
---

# #schoolpooja | നെടുമണ്ണൂർ എൽ പി സ്കൂൾ നാളെ തുറക്കും; സർവകക്ഷി യോഗത്തിൽ തീരുമാനം

> **Lead Summary:** **കായക്കൊടി: [ **ഹോമം നടത്തിയതിനെ തുടർന്ന് അടച്ചിട്ട കോഴിക്കോട് നെടുമണ്ണൂർ എൽ പി സ്കൂൾ നാളെ തുറക്കും. ചട്ടലംഘനം ഉണ്ടായെന്നാണ് എ.ഇ.ഒയുടെ റിപ്പോർട്ട്. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. സ്കൂൾ മാനേജർ യോഗത്തിൽ നിന്നും വിട്ടുനിന്നു.

## Article Content

**കായക്കൊടി: [ **ഹോമം നടത്തിയതിനെ തുടർന്ന് അടച്ചിട്ട കോഴിക്കോട് നെടുമണ്ണൂർ എൽ പി സ്കൂൾ നാളെ തുറക്കും. ചട്ടലംഘനം ഉണ്ടായെന്നാണ് എ.ഇ.ഒയുടെ റിപ്പോർട്ട്. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. സ്കൂൾ മാനേജർ യോഗത്തിൽ നിന്നും വിട്ടുനിന്നു.

മാനേജരുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാത്രി സ്കൂളിൽ പൂജ നടത്തിയത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് സ്കൂൾ അടച്ചത്. സംഭവത്തിൽ ചട്ടലംഘനമുണ്ടായെന്ന റിപ്പോർട്ട് കുന്നുമ്മൽ എഇഒ പൊതുവിദ്യാഭ്യാസവകുപ്പിന് സമർപ്പിച്ചെങ്കിലും ആർക്കെങ്കിലുമെതിരെ നടപടി വേണോയെന്നതിൽ തീരുമാനമായിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രിയാണ് സ്കൂൾ മാനേജരുടെ മകൻ രുധീഷിൻറെ നേതൃത്വത്തിൽ സ്കൂളിനകത്ത് പൂജ നടത്തിയത്. സ്കൂളിലെ ഒരധ്യാപികയും പൂജയിൽ പങ്കെടുത്തു. പ്രധാനാധ്യാപികയുടെ മുറിയിലും മറ്റ് രണ്ട് മുറികളിലുമായിരുന്നു പൂജ.

സ്കൂൾ കോംബൗണ്ടിനകത്ത് രാത്രി എട്ടുമണിയോടെ വാഹനങ്ങൾ കണ്ട നാട്ടുകാർ സ്കൂളിലെത്തിയപ്പോഴാണ് പൂജ നടക്കുന്നത് ശ്രദ്ധയിൽപെട്ടത്. വിവരമറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/184994/nedumannur-lpschool-open-tomorrow-decision-taken-all-party-meeting)