കുറ്റ്യാടി: മാലിന്യമുക്ത നവകേരളം പദ്ധതി പ്രകാരം കുറ്റ്യാടി ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പാതയോരത്ത് പൂന്തോട്ടമൊരുക്കി കുറ്റ്യാടി പഞ്ചായത്ത്. കോഴിക്കോട് സംസ്ഥാന പാതയിലെ വലിയ പാലത്തിനു സമീപമാണ് മനോഹരമായ പൂന്തോട്ടമൊരുക്കിയത്.


20 മീറ്ററോളം നീളത്തിൽ പുല്ലും വ്യത്യസ്ഥ വർണങ്ങളിലുള്ള പൂച്ചെടികളുമാണ് നട്ടുപ്പിടിപ്പിച്ചത്. പൂന്തോട്ടം കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, വൈസ് പ്രസിഡന്റ് ടി. കെ മോഹൻദാസ്, വികസന സമിതി അധ്യക്ഷ രാജിതാ രാജേഷ് എ. സി അബ്ദുൾ മജീദ്, ഹാഷിം നമ്പാട്ടിൽ, സെക്രട്ടറി ഒ ബാബു, അസി: സെക്രട്ടറി ശശിധരൻ, നെല്ലോളി ജൂനിയർ സൂപ്രണ്ട് ഷിജ കുമാരി, ബിജു വളയന്നൂർ എന്നിവർ നേതൃത്വം നൽകി.
#Town #beautification #Kuttiadi #Panchayath #creates #gardens #roadside