കുറ്റ്യാടി:(kuttiadi.truevisionnews.com) മതസൗഹാർദ്ദത്തിനു പകരം മതവിദ്വേഷത്തിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ മുഴങ്ങുന്ന വർത്തമാന കാലത്ത് ഓരൊ ആരാധനാലങ്ങളും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഹൃദയങ്ങൾ പങ്കുവയ്ക്കുന്ന ഇടങ്ങളായി മാറണമെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.


മരുതോങ്കര ജാനകിക്കാട് തൃക്കൈപറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിൽ ഏച്ചിലാട്ടുമ്മൽ ഗോവിന്ദൻ നായരുടെ സ്മരണാർത്ഥം ക്ഷേത്ര തിരുമുറ്റത്ത് നിർമ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനവും സാംസ്‌കാരിക സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അദ്ധ്യക്ഷനായി. ഇ.കെ വിജയൻ എംഎൽഎ മുഖ്യാതിഥിയായി.
ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡന്റ് പി ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ എ ചന്ദ്രൻ നായർ, കൺവീനർ പി.പി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഒ ദിനേശൻ, ഇ.ടി വനജ, കെ.ടി മുരളി, കെ ശ്രീധരൻ, കെ.കെ മോഹൻദാസ്, കെ ജികേഷ്, മത്തത്ത് ബാബു, കെ ശ്രീജിത്ത്, പ്രേമ പടിഞ്ഞാറയിൽ, പട്ട്യാട്ട് ശാരദ, വി.പി ആദർശ്, കെ ശോഭന തുടങ്ങിയവർ സംസാരിച്ചു.
#Places #worship #should #places#heartbeat #friendship #resonates #ShafiParambil #MP