മരുതോങ്കര : ( kuttiadinews.in ) മഴക്കാല പൂർവ്വ ശുചീകരണ യഞ്ജത്തിന്റെ ഭാഗമായി 2023 -2024 വർഷത്തെ മികച്ച പ്രവർത്തനം കാഴ്ച വെച്ച മരുതോങ്കര ഹോമിയോപതിക്ക് അംഗീകാരം ലഭിച്ചു.


കോഴിക്കോട് ജില്ലയിലെ ആകെ ഹെൽത്ത് സെന്ററുകളുടെ കൂട്ടത്തിൽ നിന്നാണ് മരുതോംങ്കര ആയുഷ് എൻ. എച്ച്. എം പ്രൈമറി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനങ്ങൾ മികവുറ്റതായത്.
കോഴിക്കോട് ഡിസ്ട്രിക്ട് ഹോമിയോപ്പതി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വെച്ച് ഹോമിയോപതിക്ക് ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ : കെ ജഗദീശൻ ഉപഹാരം ഏറ്റു വാങ്ങി.
#Maruthonkara #Homeopathy #approval