May 10, 2025 10:07 AM

കുറ്റ്യാടി: (kuttiadi.truevisionnews.com) തൊട്ടിൽപ്പാലം റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂളക്കണ്ടി താമസിക്കും അടുക്കത്ത് നബീൽ (43 )ആണ് മരിച്ചത് . തളീക്കര കഞ്ഞിരോളിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അപകടം.

തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന നബീൽ സഞ്ചരിച്ച ബൈക്കും ബസ്സും കൂട്ടിയിടിക്കുകയായിരുന്നുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ നബീൽ തെറിച്ച് വീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

റോഡ് സൈഡിലെ മരം കാരണമാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു . വീതി കുറഞ്ഞ റോഡിൽ അപകടങ്ങൾ ആവർത്തിക്കുമ്പോൾ അധികൃതർ പാലിക്കുന്ന നിസ്സംഗതയിൽ പ്രതിഷേധമായി നാട്ടുകാർ കഞ്ഞിരോലി കുറ്റ്യാടി റോഡ് ഉപരോധിക്കുകയാണ്.

young man died tragically bus bike collided Thotilpalam Road kuttiadi

Next TV

Top Stories










News Roundup






Entertainment News