കാവിലുംപാറ: സംസ്ഥാനത്തെ മികച്ച കുടുംബശ്രീ ക്കുള്ള സംസ്ഥാന പുരസ്ക്കാര നേട്ടം കൊയ്ത കാവിലുംപാറ പഞ്ചായത്ത് കുടുംബശ്രീ. സാമൂഹ്യവികസനം,ജെൻഡർ എന്നീവയിലെ മാതൃകാപരമായ പ്രവർത്തനമാണ് കാവിലുംപാറ സി.ഡി.എസിനെ സംസ്ഥാന പുരസ്കാരത്തിന് അർഹമാക്കിയത്.
സി.ഡി.എസുകളിൽ മൂന്നാം സ്ഥാനമാണ് കോഴിക്കോട് ജില്ലയിലെ കാവിലുംപാറയ്ക്ക് ലഭിച്ചത്. നിരവധി ജില്ലാ അവാർഡുകൾ ലഭിച്ചിട്ടുള്ള കാവിലുംപാറ സി.ഡി.എസി ന് സംസ്ഥാന പുരസ്കാരം കൂടി ലഭ്യമായതോടെ സന്തോഷത്തിലാണ് കാവിലുംപാറ സി.ഡി.എസ്സ് ന് കീഴിലുള്ള 221 അയൽക്കൂട്ടങ്ങളിലെ 3259 കുടുംബശ്രീ അംഗങ്ങൾ
Kavilumpara Kudumbashree wins state award