കുറ്റ്യാടി: (kuttiadi.truevisionnews.com) ലഹരിക്കെതിരെ പ്രതിജ്ഞയും വയോജന പീഡന വിരുദ്ധ ദിനാചരണവും സംഘടിപ്പിച്ച് സീനിയർ സിറ്റിസൻസ് ഫോറം കുന്നുമ്മൽ ബ്ലോക്ക്. കുറ്റ്യാടിയിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി മെമ്പർ കെ.കെ.ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു.
കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി 'വയോജന പീഡനം വരുന്ന വഴിയും, തട്ടിമാറ്റി ഉയരാനുള്ള വഴിയും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് കുഞ്ഞിക്കേളു നമ്പ്യാർ അധ്യക്ഷത വഹിച്ചു.


ടി.എം അഹമ്മദ്, മുകുന്ദൻ, ഇ.സി.ബാലൻ, ബാലൻ തിനൂർ, നീലകണ്ഠൻ, കെ. കെ.രാഘവൻ, ഡൽഹി കേളപ്പൻ എന്നിവർ സംസാരിച്ചു. 35 പേർ പങ്കെടുത്തു.
Pledge against drug abuse Anti Elderly Abuse Day celebration organized Kuttiadi