മരുതോങ്കര(kuttiadi.truevisionnews.com) :മരുതോങ്കര ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തക്കി മാറ്റുന്നതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പരിപാടിയുടെ ഭാഗമായി ഏഴാം വാർഡിലെ മുപ്പതോളം വ്യാപരികൾക്ക് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ആവശ്യമായ വേസ്റ്റ് ബിന്നുകൾ കൈമാറി.ഈ പദ്ധതിക്ക് ആവശ്യമായ തുക 50% വാർഡ് സാനിറ്റേഷൻ ഫണ്ടിൽ നിന്നും ബാക്കി 50% വ്യാപരികകളും ചേർന്നാണ് ഈ പദ്ധതിക്ക് സ്വരൂപിച്ചത്.


ഈ പദ്ധതിയുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് നിർവ്വഹിച്ചു. പഞ്ചായത്ത് അസിസ്റ്റ് സെക്രട്ടറി അഞ്ജന പോൾ. ഹെൽത്ത് ഇൻസ്പെക്ടർ സഹല,സ്നേഹ,വ്യാപാരി വ്യാവസായ സമിതി നേതാക്കളായ അരിക്കര അസീസ് .കെ.പി റഷീദ്. പി.പി ബാബു .സിബി കുമാർ എന്നിവർ സംസാരിച്ചു.
#Maruthonkara #GramaPanchayat #exemplarywork