#nipha | നിപ; വവ്വാലുകളെ വല വിരിച്ചു പിടിക്കാൻ തീരുമാനം,മരുതോങ്കരയില്‍ പരിശോധന നടത്തി കേന്ദ്രസംഘം

#nipha | നിപ; വവ്വാലുകളെ വല വിരിച്ചു പിടിക്കാൻ തീരുമാനം,മരുതോങ്കരയില്‍ പരിശോധന നടത്തി കേന്ദ്രസംഘം
Sep 15, 2023 08:04 PM | By Priyaprakasan

കുറ്റ്യാടി:(kuttiadinews.in) നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വവ്വാലുകളെ പിടിക്കാൻ വല വിരിക്കാൻ തീരുമാനമായി. കുറ്റ്യാടി മരുതോങ്കരയിൽ നിപ ബാധിച്ച് മരിച്ച മുഹമ്മദാലിയുടെ വാഴത്തോട്ടത്തിലാണ് വല വിരിക്കുക.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് എത്തിയ പ്രത്യേക മെഡിക്കൽ സംഘം മരുതോങ്കരയിലെത്തി ഇന്ന് പരിശോധന നടത്തിയിട്ടുണ്ട്.

മുഹമ്മദാലിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സമീപത്തെ തോട്ടത്തിലെ ഫല വൃക്ഷങ്ങൾ കേന്ദ്രസംഘം നോക്കിക്കണ്ടു.

മുഹമ്മദലിയുടെ തറവാട് വീട് സന്ദർശിച്ച സംഘം, രോഗ ബാധയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഏർപ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു.

തറവാട് വീടിന് സമീപത്തെ വാഴ തോട്ടത്തിൽ നിന്ന് മുഹമ്മദി വാഴക്കുല വെട്ടിയതായി വീട്ടുകാർ പറഞ്ഞിരുന്നു. വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്.

ഹനുൽ തുക്രൽ, എം. സന്തോഷ്‌ കുമാർ, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത് . ജില്ലാ മെഡിക്കൽ ടെക്നിക്കൽ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.

#decided #spread #nets #catch #bats #central #team #conducted #inspection #maruthongara

Next TV

Related Stories
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 10, 2025 02:41 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

May 10, 2025 01:45 PM

നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 10, 2025 12:44 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
പുത്തൻ ബാഗും കുടയും; കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം

May 10, 2025 12:00 PM

പുത്തൻ ബാഗും കുടയും; കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം

കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം...

Read More >>
പൊന്നാട അണിയിച്ചു; നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ സ്നേഹാദരം

May 10, 2025 10:45 AM

പൊന്നാട അണിയിച്ചു; നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ സ്നേഹാദരം

നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ സ്നേഹാദരം...

Read More >>
തൊട്ടിൽപ്പാലം റോഡരികിലെ മരം അപകടകെണിയായി; യുവാവിന് നഷ്ടപെട്ടത് ജീവൻ

May 10, 2025 10:07 AM

തൊട്ടിൽപ്പാലം റോഡരികിലെ മരം അപകടകെണിയായി; യുവാവിന് നഷ്ടപെട്ടത് ജീവൻ

തൊട്ടിൽപ്പാലം റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്...

Read More >>
Top Stories

News Roundup

Entertainment News