ആഫിക്കന്‍ ഒച്ച് ; മരുതോങ്കരയിൽ കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധ സമിതി സന്ദര്‍ശിച്ചു

ആഫിക്കന്‍ ഒച്ച് ; മരുതോങ്കരയിൽ കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധ സമിതി സന്ദര്‍ശിച്ചു
Sep 22, 2021 03:23 PM | By Truevision Admin

മരുതോങ്കര: പഞ്ചായത്തില്‍ ഒച്ച് ശല്യം രൂക്ഷമായ കൃഷിയിടങ്ങള്‍ വിദഗ്ധ സമിതി സന്ദര്‍ശിച്ചു. നിലവില്‍ ഒച്ച് ശല്യം കാരണം കൃഷി ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

വിദഗ്ധ സമിതി ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധ രീതികളിലുള്ള പ്രായോഗിക നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു.

കാര്‍ഷിക സര്‍വകലാശാല അസ്സോസിയേറ്റ് പ്രൊഫെസര്‍ ഡോ.കെ.എം.ശ്രീകുമാര്‍ ക്ലാസ്സെടുത്തു. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ദുരന്ത നിവാരണ സേന രൂപീകരിച്ചു. കര്‍ഷകര്‍ ഉള്‍പ്പെടുന്ന വിവിധ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ഒച്ചു ശല്യം ഉള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സമയബന്ധിതമായി പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചു.

പഞ്ചായത്തില്‍ നിന്നും ഇതിനാവശ്യമായ ധനസഹായവും നിയന്ത്രണോപാധികളായ ഉപ്പ് കുമ്മായം എന്നിവയും വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു. വിദഗ്ദ്ധ സമിതിയില്‍ കാര്‍ഷിക സര്‍വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ.കെ.എം.ശ്രീകുമാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ അപര്‍ണ രാധാകൃഷ്ണന്‍, ഇ.എം.ഷിജിന, കെ.വി.കെ. സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് കെ.കെ.ഐശ്വര്യ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ.പുഷ്പ, കുന്നുമ്മല്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രമ്യ രാജന്‍, എഫ്.ഐ.ബി. അസിസ്റ്റന്റ് ഡയറക്ടര്‍ പി.ടി.നിഷ, വേളം കൃഷി ഓഫീസര്‍ ജ്യോതി സി.ജോര്‍ജ്, പഞ്ചായത്തു ജനപ്രതിനിധികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

African Ocher; The expert committee of the Agricultural University visited Maruthongara

Next TV

Related Stories
Top Stories










News Roundup