---
title: "#loksabhaelection2024 |  ആവേശകരമായ കലാശക്കൊട്ടിലേക്ക്; പരസ്യ പ്രചാരണം 6 മണിക്ക് സമാപനം"
english_title: "#exciting #climax #The #campaign #ends #6pm"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/200887/exciting-climax-the-campaign-ends-6pm"
published_at: "2024-04-24T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628eb25a673a_kottikalasham.jpg"
keywords: []
---

# #loksabhaelection2024 |  ആവേശകരമായ കലാശക്കൊട്ടിലേക്ക്; പരസ്യ പ്രചാരണം 6 മണിക്ക് സമാപനം

> **Lead Summary:** **കുറ്റ്യാടി : **ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾ ആവേശകരമായ കലാശക്കൊട്ടിലേക്ക്.

## Article Content

**കുറ്റ്യാടി : **ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾ ആവേശകരമായ കലാശക്കൊട്ടിലേക്ക്.

വൈകിട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങൾ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് 3 മുന്നണികളും.

സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ടു കേന്ദ്രങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിശ്ചയിച്ചു നൽകി. 

വടകരയിൽ മൂന്ന് മുന്നണികൾക്കും മൂന്ന് സ്ഥലം അനുവദിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് വ്യത്യസ്ത സ്ഥലങ്ങളിൽ കാലാശക്കൊട്ട് നടത്താൻ നിർദേശം നൽകിയത്.

മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/200887/exciting-climax-the-campaign-ends-6pm)