കക്കട്ടിൽ: കക്കട്ടിൽ വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് യുഎസ്എസ് നേടിയ 57 വിദ്യാർഥികളെ സ്‌കൂൾ പിടിഎ അനുമോദിച്ചു. സ്‌കൂൾ മാനേജർ അരയില്ലത്ത് രവി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ഷാജഹാൻ സമ്മാനദാനം നിർവഹിച്ചു.
പിടിഎ പ്രസി. കെ. പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ എ. മനോജൻ, പ്രധാനധ്യാപിക കെ.ഹീറ, സുധീർ അരൂർ, വി.ഹാരിസ്, ആർ.ആതിര, റിൻസി കൃഷ്ണ ബി.കാവ്യ, ഷാജി മുതലായവർ പ്രസംഗിച്ചു. വി.വിജയലക്ഷ്മി, മനോജ് കൈവേലി, കെ.ശ്വേത, എ.കെ നൗഷീന, നിധിൻ മുരളി, അഭിരാം എലിയാറ, സൗരഭ്യ, അനഘ, ശ്രീനിധി, സായന്ത്, അർച്ചന, വൈഷ്ണവ് തുടങ്ങിയവർ നേതൃത്വം നൽകി.
honoured USS winners from Vattoli National Higher Secondary School