മൊകേരി : സി പി ഐ ജില്ലാ സമ്മേളന പതാക ദിനത്തിന്റെ ഭാഗമായി മൊകേരി ഭൂപേശ് മന്ദിരത്തിൽ പതാക ഉയർത്തി. മുൻ മുഖ്യമന്ത്രിയും സി പി ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി കെ വാസുദേവൻ നായരുടെ ഓർമ ദിനമായ ഇന്ന് ജൂലൈ 23, 24, 25 തീയ്യതികളിൽ കല്ലാച്ചിയിൽ നടക്കുന്ന സി പി ഐ ജില്ലാ സമ്മേളനത്തിന്റെ പതാക ദിനം ആയി ആചരിച്ചു.
മൊകേരി ഭൂപേശ് മന്ദിരത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു പതാക ഉയർത്തി. ഹരികൃഷ്ണ അധ്യക്ഷത വഹിച്ചു. ടി സുരേന്ദ്രൻ , റീന സുരേഷ്, കെ പി രമേശൻ പ്രസംഗിച്ചു : കലാ നഗറിൽ മണ്ഡലം കമ്മിറ്റി അംഗം ടി സുരേന്ദ്രൻ പതാക ഉയർത്തി. സി പി ബാലൻ അധ്യക്ഷത വഹിച്ചു.


സ്മിതോഷ് കെ പ്രസംഗിച്ചു. വട്ടോളിയിൽ ലോക്കൽ സെക്രട്ടറി വിവി പ്രഭാകരൻ പതാക ഉയർത്തി. വി പി നാണു അധ്യക്ഷത വഹിച്ചു. മുറുവ ശേരിയിൽ ജില്ലാ കൗൺസിൽ അംഗം റീന സുരേഷ് പതാക ഉയർത്തി. എം പി ദിവാകരൻ അധ്യക്ഷത വഹിച്ചു
Today is Flag Day CPI district conference on July 23, 24, 25