കുറ്റ്യാടി: (kuttiadi.truevisionnews.com) ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സർക്കാറിന്റെ അവഗണനയ്ക്കെതിരെ കാവിലുംപാറ കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ നടന്ന ധര്‍ണ്ണാസമരത്തില്‍ കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജമാല്‍ കോരംങ്കോട്ട് സ്വാഗതവും കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു.
പ്രതിഷേധ ധര്‍ണ്ണ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ: കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു കെപിസിസി മെമ്പര്‍മാരായ വി.എം ചന്ദ്രന്‍ കെ.ടി ജെയ്മസ് കെ.പി രാജന്‍ കോരംങ്കോട്ട് മൊയ്തു കെ.പി മജീദ്, ഗീത പി, ഷമീന കെ.കെ, പി.പി ആലിക്കുട്ടി രാഹുല്‍ചാലില്‍ സംസാരിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരും ബ്ലോക്ക് ഭാരവാഹികളും ധര്‍ണ്ണാസരത്തിന് നേതൃത്വം കൊടുത്തു.
Government neglect towards the health sector Congress dharna in front of Kuttiadi Taluk Hospital