കുറ്റ്യാടി: കുറ്റ്യാടിയിൽ ഇനി യാത്ര പ്രകാഭരിതമാകും. എംഎൽഎ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ അനുവദിച്ച കുറ്റ്യാടി നിയോജകമണ്ഡലത്തിലെ 53 സ്ഥലങ്ങളിൽ മിനിമസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി.
മണിയൂർ, തിരുവള്ളൂർ എന്നീ പഞ്ചായത്തുകളിൽ ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ മറ്റു ആറ് പഞ്ചായത്തുകളിലും മിനി മസ്ത് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഔദ്യോഗികമായി നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം വഴിയാണ് പ്രവൃത്തിയുടെ നിർവഹണം നടന്നത്.
minimum lights Kuttiadi constituency are lit