Jul 10, 2025 11:26 AM

കുറ്റ്യാടി: (kuttiadi.truevisionnews.com) വിദ്യാർഥികൾക്കൊപ്പം വിനോദയാത്ര പോയ അധ്യാപകനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഐസ്ക്രീം വില്പനക്കാരന് ശിക്ഷ വിധിച്ച് കോടതി. നാലു വർഷം തടവും ആയിരം രൂപ പിഴയുമാണ് ശിക്ഷ.

ചേരാപുരം യുപി സ്കൂൾ അധ്യാപകനായിരുന്ന അരൂർ നടക്ക് മീത്തലിലെ എം.വിജയനെ വെട്ടി പരിക്കേല്ലിച്ച കേസിൽ ശ്രീഹരിയെയാണ് (46) കന്യാകുമാരി പത്മനാഭപുരം സബ് കോടതി ശിക്ഷിച്ചത്.

2006 ഫെബ്രുവരി 25 ന് ചേരാപുരം സ്കൂളിൽ നിന്ന് വിദ്യാർഥികളുമായി പത്മനാഭപുരം കൊട്ടാരം സന്ദർശിക്കാൻ പോയതായിരുന്നു എം.വിജയൻ. വിദ്യാർഥികൾ ഐസ് ക്രീം വാങ്ങുന്നത് വിലക്കിയതിനാണ് ആക്രമിച്ചത്. 2012 ൽ വിചാരണ പൂർത്തിയായെങ്കിലും ഒളിവിൽ പോയ ശ്രീഹരിയെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.






Cherapuram UP school teacher stabbed on excursion Ice cream vendor jailed and fined

Next TV

Top Stories










News Roundup






//Truevisionall