കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയുടെ വികസനം പ്രഖ്യാപനത്തില്‍ മാത്രമാണെന്ന് പാറക്കല്‍ അബ്ദുള്ള. കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമര സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നിയമസഭാ കാലഘട്ടത്തില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ഡയാലിസ് സെന്ററിന്റെ പ്രവര്‍ത്തനത്തിന് മൊട്ടു സൂചി പോലും കുത്താന്‍ തയ്യാറാവാത്ത ജനപ്രതിനിധിയും സര്‍ക്കാരും 22 കോടിയുടെ വികസന ബോര്‍ഡ് മാത്രമാണ് വെച്ചതെന്ന് പാറക്കല്‍ അബ്ദുള്ള പറഞ്ഞു.
Kuttiadi Taluk Hospital development only in the announcement Parakkal Abdullah