കക്കട്ടിൽ: (kuttiadi.truevisionnews.com) വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണയായി റോഡിലെ വെള്ളക്കെട്ട്. കുളങ്ങരത്ത് അരൂർ റോഡിൽ കുന്നുമ്മൽ ക്ഷേത്രത്തിന് താഴെ വർക്ഷോപ്പിനടുത്തെ വളവിലാണ് ചെറിയ മഴക്ക് പോലും വെള്ളം കെട്ടിനിൽക്കുന്നത്.
വളവുള്ള സ്ഥലമായതിനാൽ അപകടസാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. അടുത്ത് തന്നെയുള്ള തോട്ടിലേക്ക് വെള്ളമൊഴുകി പോകാനുള്ള വഴി തടസമായതാണ് റോഡിൽ വെള്ളം കെട്ടി നിൽക്കാൻ കാരണം. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു


Waterlogging on the kulangarath aroor road road poses a danger to travelers