കക്കയം: (kuttiadi.truevisionnews.com) കക്കയം ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കെ.എസ്.ഇ.ബിയുടെ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
756.64 മീറ്ററിൽ ജലനിരപ്പ് എത്തി നിൽക്കുകയാണ്. അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.


Water level rises Orange alert at Kakkayam Dam excess water will be released into the river