കുറ്റ്യാടി: (kuttiadi.truevisionnews.com)പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ് ശോഭീന്ദ്രന്റെ സ്മരണയില്‍, സേവ് ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പന്ത്രണ്ടാമത് മഴയാത്ര വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ടായിരത്തോളം വിദ്യാർത്ഥികള്‍ പങ്കെടുത്ത മഴയാത്ര പ്രശസ്ത നെല്‍ വിത്ത് സംരംഭകനും കര്‍ഷകനുമായ പത്മശ്രീ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജെസിഐ കുറ്റ്യാടി കോകോനട്ട് സിറ്റി പ്രസിഡന്റ് ഡോ ഇര്‍ഷാദ് മുഖ്യാതിഥിയായി. തെളിനീരൊഴുകാന്‍ ഹരിതഭവനം എന്ന മഴയാത്രയുടെ മുദ്രാവാക്യം അന്വര്‍ത്ഥമാക്കുന്ന പരിപാടികള്‍ ഏറ്റെടുക്കുന്ന മനസ്സുമായാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്. മുപ്പതോളം സ്‌കൂളുകള്‍ പങ്കെടുത്ത യാത്രയില്‍ പങ്കാളിത്തം, വേഷവിദാനം, കലാരൂപങ്ങള്‍, പ്രകൃതി സൗഹൃദ അവതരണം എന്നിവ മുന്‍നിര്‍ത്തി വിജയികളെ കണ്ടെത്തി
Shobhindram Save Rain Yatra in kuttiadi