പട്ടികജാതി ക്ഷേമ ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം -മോണിറ്ററിംഗ് യോഗം

പട്ടികജാതി ക്ഷേമ ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം -മോണിറ്ററിംഗ് യോഗം
Jul 14, 2025 05:26 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി നിയോജകമണ്ഡലത്തിലെ അംബേദ്കർ ഗ്രാമപദ്ധതി പ്രകാരം തിരുത്തി നഗർ, മുഴിക്കൽ നഗർ വികസന പ്രവർത്തികൾ പൂർത്തിയായതായി കുറ്റ്യാടിയിൽ ചേർന്ന പട്ടികജാതി പട്ടികവർഗ്ഗ മോണിറ്ററിംഗ് കമ്മിറ്റി യോഗം വിലയിരുത്തി. പ്രവൃത്തി ആരംഭിക്കാൻ നടപടിക്രമങ്ങൾ പൂർത്തിയായ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വളാഞ്ഞി കുളങ്ങരത്ത് നഗറിൻ്റെ പ്രവൃത്തിയുടൻ ആരംഭിക്കാനും യോഗത്തിൽ തീരുമാനിച്ചു.

തിരുത്തി നഗറിൽ കോർപസ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച തിരുത്തി നഗർ - മാഹിക്കനാൽ റോഡ് പ്രവർത്തി പൂർത്തിയായി. ഈ വർഷം എത്രയും വേഗം എസ് സി പി ഫണ്ടുകൾ നൂറ് ശതമാനം ചെലവഴിക്കുന്നതിന് നടപടി സ്വീകരിക്കാൻ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മണ്ഡലത്തിൽ വിതരണം ചെയ്യാൻ ബാക്കിയുള്ള മിശ്രവിവാഹ ധനസഹായം, ഏകവരുമാനദായകൻ്റെ മരണാനുകൂല്യം , ചികിത്സാധനസഹായം എന്നിവയുടെ തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കഴിഞ്ഞവർഷം വിവിധ കാരണങ്ങളാൽ എസ് സി പി ഫണ്ടുകൾ പൂർണ്ണമായും ചെലവഴിക്കാൻ കഴിയാത്ത തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേക യോഗം ചേരുന്നതിന് തീരുമാനിച്ചു.

യോഗത്തിൽ വേളം പഞ്ചായത്ത് നയീമകുളമുള്ളതിൽ, വില്യാപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബിജുള , കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുഹമ്മദ് കക്കട്ടിൽ, പട്ടികജാതി വികസന ഓഫീസർ, തോടന്നൂർ, ഹരീഷ് കെ, പട്ടികജാതി വികസന ഓഫീസർ ,  കുന്നുമ്മൽ സൗദ എസ്, റിസർച്ച് അസിസ്റ്റൻ്റ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് ജയകൃഷ്ണൻ എ എന്നിവർ സംസാരിച്ചു.

Scheduled Caste Scheduled Tribe Monitoring Committee meeting held in Kuttiadi

Next TV

Related Stories
പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണം -സോമൻ കടലൂർ

Jul 14, 2025 06:09 PM

പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണം -സോമൻ കടലൂർ

പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണമെന്ന് എഴുത്തുകാരൻ സോമൻ കടലൂർ...

Read More >>
നന്മകള്‍ തുടരും; ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവ് -ഷാഫി പറമ്പില്‍ എം.പി

Jul 14, 2025 04:11 PM

നന്മകള്‍ തുടരും; ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവ് -ഷാഫി പറമ്പില്‍ എം.പി

ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവാണെന്ന് ഷാഫി പറമ്പില്‍...

Read More >>
മുഅല്ലിം ഡെ; കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി

Jul 14, 2025 12:32 PM

മുഅല്ലിം ഡെ; കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി

മുഅല്ലിം ഡെ, കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി...

Read More >>
മത്സ്യകര്‍ഷക സംഗമം; കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു

Jul 14, 2025 12:23 PM

മത്സ്യകര്‍ഷക സംഗമം; കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു...

Read More >>
വികസന മുന്നേറ്റം; മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

Jul 14, 2025 10:27 AM

വികസന മുന്നേറ്റം; മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു...

Read More >>
 'ബഷീറിൻ്റെ ലോകം'; ബഷീർ മലയാളത്തിൻ്റെ വിസ്മയം -ശ്രീനി എടച്ചേരി

Jul 13, 2025 02:03 PM

'ബഷീറിൻ്റെ ലോകം'; ബഷീർ മലയാളത്തിൻ്റെ വിസ്മയം -ശ്രീനി എടച്ചേരി

മലയാള സാഹിത്യ ലോകത്തെ വിസ്മയമാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് എഴുത്തുകാരൻ ശ്രീനി...

Read More >>
Top Stories

News Roundup

//Truevisionall