കക്കട്ടിൽ: (kuttiadi.truevisionnews.com) സമസ്ത കേരള ഇസ്ലാം മത വിദ്യാദ്യാസബോർഡ് നിർദേശിച്ച ഡിജിറ്റൽ സംവിധാനം സമയ ബന്ധിതമായിത്തന്നെ നാട്ടുകാരുടെയും പ്രവാസി സുഹൃത്തുകളുടെ സഹകരണത്തോടെ ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ട് വന്ന മീത്തൽവയൽ മഹല്ല കമ്മിറ്റിയുടെ പ്രവർത്തനം വളരെ മാതൃകാപരമാണെന്ന് സമസ്ത മുഫത്തിശ്ഹസ്‌ബുല്ല ഫൈസി അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരു അദ്ദേഹം. യോഗത്തിൽ മഹല്ല് പ്രസിഡൻ്റ് എം വി അബ്‌ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.പി. സലാം മാസ്റ്റർ സ്വാഗതം പറഞ്ഞു.


റൈഞ്ച് പ്രസിഡൻ്റ് അബ്‌ദു റസാഖ് ദാരിമി, സെക്രട്ടറി അബ്ബാസ് ദാരിമി മദ്രസ മാനേജ്‌മെൻ്റ് അസോസിയേഷൻ സെക്രട്ടറി ഞള്ളോറ അന്മത് മാസ്റ്റർ, കെ.എം ഹമീദ്, മഹല്ല് കമ്മിറ്റി ഭാരവാഹികളായ വി സൂപ്പി, എം.വി മമ്മി, ജെ.പി. മൊയ്തു ഹാജി, പി.പി അമ്മത്, പി.പി മൊയ്തു, പി.കെ റഈസ് മാസ്റ്റർ, എ.പി. റഫിഖ്, ജെ.പി. ജമാൽ, ജമാൽ കെ.എം എന്നിവർ സംസാരിച്ചു.
Madrasa inaugurates digital classrooms kakkattil