വട്ടോളി: (kuttiadi.truevisionnews.com) ദേശീയ മത്സ്യ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മത്സ്യ കര്‍ഷക സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അധ്യക്ഷയായി.
ചടങ്ങില്‍ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി കുഞ്ഞിരാമന്‍, കര്‍ഷക പ്രതിനിധികളായ നാരായണന്‍കുട്ടി, ബഷീര്‍, സി.പി പവിത്രന്‍, പ്രൊമോട്ടര്‍മാരായ ഷിബു ആന്റണി, അശ്വിനി സുരേഷ്, വി.പി ശില്‍പ്പ എന്നിവര്‍ സംസാരിച്ചു. ഫിഷ്‌റീസ് ഓഫീസര്‍ ജയപ്രകാശ് സ്വാഗതം പറഞ്ഞു.


Outstanding fish farmers honored in Kunnummal Block Panchayath