കുറ്റ്യാടി: (kuttiadinews.in) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം ( സി.ഡി.എം.സി) രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും പരിശോധനയും സംഘടിപ്പിച്ചു.


കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ പീടിയാട്രിക്ക് ചീഫ് ഷാജി തോമസ് ജോൺ, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കൺസൾറ്റൻ്റ് ഇൻചാർജ് അഡോക്ടർ കെ.ഗായത്രി, കുറ്റ്യാടി ഗവ. ഹോസ്പ്പിറ്റൽ സൂപ്രണ്ട് അനുരാഗ, ഡോക്ടർ സിന്ധു, മെഡിക്കൽ ഓഫീസർ ഡോ: അബ്ദുൾ ജമാൽ, ഡോക്ടർ സി.പി സജിത, സ്പീച്ച് തെറാപ്പിസ്റ്റ് എം.എ ഷൈജാസ്, ഫിസിയോതെറാപ്പീസ്റ്റ് അജന്യ അശോക്, സ്പെഷൽ എജുക്കേറ്റർ കാവ്യ പത്മനാഭൻ ,സുമി കുമാർ, എം ടി മജീഷ്, എന്നിവർ സംസാരിച്ചു.
#Organized #awareness #screening #parents