നരിപ്പറ്റ: (kuttiadi.truevisionnews.com ) മുസ്ലിം ലീഗ് നരിപ്പറ്റ പഞ്ചായത്ത് നേതൃസംഗമം സംഘടിപ്പിച്ചു ജില്ലാ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടി മുഹമ്മദലി അധ്യക്ഷനായി.പഞ്ചായത്ത് സെക്രട്ടറി കെ.എം ഹമീദ് സ്വാഗതം പറഞ്ഞു.
മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ മൂസ, സെക്രട്ടറി എം.പി ജാഫർ, എൻ ഹമീദ്, അൻസാർ ഓറിയോൺ, ഇ.കെ ഇബ്രാഹിം, സക്കീന ഹൈദർ സംസാരിച്ചു. സംഘടനാ സെഷൻ നിയോജക മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.


പാലോൽ കുഞ്ഞമ്മദ് അധ്യക്ഷനായി. കെ.വി മഹ്മൂദ് സ്വാഗതം പറഞ്ഞു. എം.പി ജാഫർ ചർച്ച ക്രോഡീകരിച്ചു. പി.പി ബഷീർ, സി.പി കുഞ്ഞബ്ദുല്ല, സി.വി അസീസ്, ഹുസ്സൈൻ നഹർ, സി.പി ഫൈസൽ, കെ.പി റഫീഖ്, എൻ സുപ്പി, സിയാദ് പാലോൽ സംസാരിച്ചു.
Muslim League organizes Naripatta Panchayath leadership meeting