വേളം: (kuttiadinews.in) വേളത്തേ നെല്ലറയായ അടിവയലിൽ വേളം കൃഷിഭവന്റെ നേതൃത്വത്തിൽ പെരുവയൽ പാടശേഖര സമിതിയും വേളം ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച നടീൽ ഉത്സവം വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.


സമിതി പ്രസിഡന്റ് പി. ഷരീഫ് അധ്യക്ഷത വഹിച്ചു. സിക്രട്ടറി കെ.എം.രാജീവൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ തായന ബാലാമണി കർഷക തൊഴിലാളികൾക്ക് ഉപഹാര സമർപ്പണം നടത്തി.
വേളം കൃഷി അസിസ്റ്റന്റ് സജീഷ്, സുനിത എന്നിവർ നെൽകൃഷിയെപ്പറ്റി ക്ലാസെടുത്തു. സറീന നടുക്കണ്ടി, രാഘവൻ തിരുത്താംന്തോടി, അബ്ദുള്ള ഇ.കെ, നൗഷാദ് കെ.കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് റഈസ്, യാസിർ .വി, ജാഫർ എം.കെ., അഷിദത്ത്, ശ്രീകല, എം.കെ. ഗംഗൻ കെ.പി, ജമീല പി, കുഞ്ഞയിശ എന്നിവർ സംസാരിച്ചു.
വിത്ത് വിതക്കലിന് കെ.കെ. സലാമും, ഞാറു നടീൽ പ്രവർത്തനങ്ങൾക്ക് ഇ മനോജും നേതൃത്വം നല്കി. വടക്കൻ പാട്ടുകൾ പാടി താളത്തിനൊത്ത് ഞാറ് നടീൽ പ്രവർത്തനങ്ങൾ കാണിച്ചു കൊടുത്ത കർഷക തൊഴിലാളികൾ, സമിതി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, നാട്ടുകാർ, കൃഷി ഉദ്യാഗസ്ഥർ, എന്നിവരുടെ കൂട്ടായ പങ്കാളിത്വം ഞാറ് നടീൽ പ്രവർത്തനം ഒരു ഉത്സവമായി മാറി.
#Under #leadership #Velam #KrishiBhavan #planting #festival #held #adivayal