#ShafiParampil | മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍; സര്‍ക്കാര്‍ നിസംഗത വെടിയണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

#ShafiParampil | മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍; സര്‍ക്കാര്‍ നിസംഗത വെടിയണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
Mar 24, 2024 02:42 PM | By Kavya N

കുറ്റ്യാടി: (kuttiadinews.com) വന്യജീവി ആക്രമണങ്ങളില്‍ മലയോര മേഖല പകച്ചുനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നിസംഗത വെടിയണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. മേഖലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരാദുരിതത്തിലാണ് മലയോര മേഖലയിലുള്ളവരുടെ ജീവിതം. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ അവര്‍ നേരിടുന്നു.

അതിനു പുറമെയാണ് കുരങ്ങ്, കാട്ടുപന്നി മുതലായവ കൃഷി നശിപ്പിക്കുന്നത്. കാട്ടാനകള്‍ അവരുടെ ജീവന് ഭീഷണി ഉയര്‍ത്തി വിഹരിക്കുകയാണ്. കാട്ടുപോത്തിന്റെ ആക്രമണവുമുണ്ട്. ഏറ്റവും ഒടുവിലായി പശുക്കടവ് പ്രദേശത്ത് പുലിയിറങ്ങി വളര്‍ത്തുനായയെ കടിച്ചുതിന്നു. ഇത്തരം വിഷയങ്ങളില്‍ ആത്മാര്‍തമായ ഒരു സമീപനം സര്‍ക്കാരില്‍നിന്ന് ഉണ്ടാവുന്നില്ല എന്ന വേദനയിലാണ് മലയോരവാസികള്‍. ഇതെല്ലാം സഹിച്ച് കൃഷി നടത്തിയാലും ഒരു മെച്ചവുമില്ല എന്നതാണ് സ്ഥിതി. തേങ്ങയ്ക്ക് വിലയില്ല.

തേങ്ങാ സംഭരണത്തിന് ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ എന്തെന്നും നാട്ടിലെ സ്ഥിതി എന്തെന്നും സര്‍ക്കാര്‍ പരിശോധിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ കാര്യക്ഷമമായി, ശാസ്ത്രീയമായി ഇടപെടുന്നതിന് പകരം ഒരു പ്രശ്‌നം വരുമ്പോള്‍ എന്തെങ്കിലും പറഞ്ഞു തടിതപ്പുന്ന സ്ഥിതിയാണെന്നും ഷാഫി കുറ്റപ്പെടുത്തി. മണ്ഡലത്തിന്റെ പ്രതിനിധിയായി ഒരവസരം നല്‍കിയാല്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഒപ്പമുണ്ടാവും. കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയുകയും പ്രവര്‍ത്തിക്കേണ്ടിടത്ത് പ്രവര്‍ത്തിക്കുകയും പോരാടേണ്ടിടത്ത് പോരാടുകയും ചെയ്യുമെന്ന് ഷാഫി പറമ്പില്‍ ഉറപ്പുനല്‍കി.

ഐക്യജനാധിപത്യ മുന്നണി നേതാക്കളായ കെ.ടി ജെയിംസ്, പി.എം ജോര്‍ജ്, കെ.പി രാജന്‍, ജമാല്‍ കോരങ്കോട്ട്, ശ്രീജേഷ് ഊരത്ത്, പി.കെ സുരേന്ദ്രന്‍, ശ്രീധരന്‍ കക്കട്ടില്‍, ടി.പി അലി, കെ.കെ പാര്‍ഥന്‍, തോമസ് കെ.ജെ, ബീന ആലക്കല്‍, പി.പി വിനോദന്‍, ബിന്ദു കൂരാറ, കെ.സി സൈനുദ്ദീന്‍, വി.കെ കുഞ്ഞബ്ദുല്ല, പി.പി.കെ നവാസ്, കെ.സി കൃഷ്ണന്‍, കോവുമ്മല്‍ അമ്മദ്, ചാലക്കണ്ടി മനോജന്‍, ഒ.ടി ഷാജി, സുകുമാരന്‍ കുട്ടിക്കുന്നുമ്മല്‍, ആന്റണി നീര്‍വേലി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

#Problems #hilly #areas #MLA #ShafiParampil #government #end #indifference

Next TV

Related Stories
#Tokenissued|ടോക്കൺ നൽകി ;  കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:55 PM

#Tokenissued|ടോക്കൺ നൽകി ; കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

പോളിംഗ് ബൂത്തുകളുടെ മുന്നിൽ ക്യൂവിൽ നിന്ന നൂറുകണക്കിന് പേർക്കാണ് ടോക്കൺ...

Read More >>
#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

Apr 26, 2024 02:18 PM

#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 26, 2024 10:06 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#ASDmonitoringapp |പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

Apr 25, 2024 05:48 PM

#ASDmonitoringapp |പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി...

Read More >>
#Voterturnoutapp |പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 05:36 PM

#Voterturnoutapp |പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിനായി കോഴിക്കോട് 1206 ഉം വടകരയില്‍ 1207ഉം പോളിംഗ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്....

Read More >>
#LokSabhaElections | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

Apr 25, 2024 05:31 PM

#LokSabhaElections | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയും വിവരങ്ങള്‍...

Read More >>
Top Stories