#ShafiParambhil|പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

#ShafiParambhil|പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ
Mar 28, 2024 02:51 PM | By Meghababu

കുറ്റ്യാടി : (kuttiadinews.in)പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിലെ മണ്ഡല പര്യടനവുമായി ബന്ധപ്പെട്ട് പത്മശ്രീ മീനാക്ഷിയമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു ഷാഫി പറമ്പിൽ. എട്ടാം വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ലെന്നും ഷാഫി പറഞ്ഞു.

കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്. അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും. മീനാക്ഷി ഗുരുക്കളുടെ കളരി സന്ദർശിച്ച് അനുഗ്രഹം തേടിയെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. പത്താം ക്ലാസ്സോടെ സ്കൂൾ പഠനം നിർത്തിയ മീനാക്ഷിയമ്മ 17 -ാം വയസിൽ ഗുരുവായ രാഘവനെ വിവാഹം കഴിച്ചു. അതോടെ കളരി ജീവിതമായി. കടത്തനാട്ട് ക്ഷേത്രങ്ങളിൽ കളരി അഭ്യാസങ്ങളിൽ ഒന്നിച്ചു പങ്കെടുത്തു.

അങ്ങനെയവർ ചുവട് പിഴക്കാത്ത കളരി ദമ്പതികളായി. ഭർത്താവിന്‍റെ മരണത്തോടെ കളരിയുടെ ചുമതല ഏറ്റെടുത്തു. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി കളരിപ്രദർശങ്ങൾ നടത്തി വരുന്നുണ്ട്. ആയിരക്കണക്കിന് പെൺകുട്ടികൾ ഇവിടെ കളരിപഠനം പൂർത്തിയാക്കിയിട്ടുണ്ട്. മീനാക്ഷി അമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്. ആൺ മക്കളാണ് മറ്റിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

വടകര നഗരസഭയുടെ കീഴിൽ സ്‌കൂളുകളിൽ ‘ആർച്ച’ എന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുമ്പോൾ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത് 8 വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ല. ഇതാണ് പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കൾ. കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്. അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും. മീനാക്ഷി ഗുരുക്കളുടെ കളരി സന്ദർശിച്ച് അനുഗ്രഹം തേടി.

#PadmaShri #Meenakshi #practicing #Kalari #ShafiParambhil

Next TV

Related Stories
#Tokenissued|ടോക്കൺ നൽകി ;  കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:55 PM

#Tokenissued|ടോക്കൺ നൽകി ; കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

പോളിംഗ് ബൂത്തുകളുടെ മുന്നിൽ ക്യൂവിൽ നിന്ന നൂറുകണക്കിന് പേർക്കാണ് ടോക്കൺ...

Read More >>
#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

Apr 26, 2024 02:18 PM

#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 26, 2024 10:06 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#ASDmonitoringapp |പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

Apr 25, 2024 05:48 PM

#ASDmonitoringapp |പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി...

Read More >>
#Voterturnoutapp |പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 05:36 PM

#Voterturnoutapp |പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിനായി കോഴിക്കോട് 1206 ഉം വടകരയില്‍ 1207ഉം പോളിംഗ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്....

Read More >>
#LokSabhaElections | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

Apr 25, 2024 05:31 PM

#LokSabhaElections | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയും വിവരങ്ങള്‍...

Read More >>
Top Stories