Oct 30, 2024 05:38 PM

കുറ്റ്യാടി: (kuttiadi.truevisionnews.com)കേരള സ്റ്റെയിറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കുന്നുമ്മൽ മണ്ഡലം കൺവെൻഷനും നവാഗതർക്കുള്ള വരവേൽപ്പും അമ്പലകുളങ്ങരയിൽ വച്ച് നടത്തപ്പെട്ടു.

പെൻഷൻപരിഷ്‌കരണ കമ്മീഷനെ ഉടൻ നിയമിക്കുക, ഡി.എ കുടിശ്ശിക സഹിതം വിതരണം ചെയ്യണമെന്നും യോഗം സർക്കാറിനോട് ആവശ്യപെട്ടു.

കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

കെ മോഹൻ ദാസ് അധ്യക്ഷത വഹിച്ചു.

കെ.എസ്.എ പി.എ.ജില്ല ജോയൻ്റ് സെക്രട്ടറി ബി.കെ.സത്യനാഥൻ മുഖ്യ പ്രഭാഷണം നടത്തി.

നിയോജക മണ്ഡലം പ്രസിഡണ്ട് വി.വി വിനോദൻ നവാഗതരെ വരവേറ്റു.

വി.പി സർവ്വോത്തമൻ, പ്രദ്യുമ്നൻ, പി.പി.കുമാരൻ, പി.പി.മൊയ്തു, വി.എം കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പി.പി.കുമാരൻ(പ്രസിഡണ്ട്) പി.പി.അനൂപ് കുമാർ (സെക്രട്ടറി) കെ. മോഹൻദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

#KSSPA #Kunnummal #Constituency #organized #conference

Next TV

Top Stories










News Roundup