വട്ടോളി: (kuttiadi.truevisionnews.com) സഹൃദയ ചാരിറ്റബിൾ സൊസൈറ്റി കിടപ്പു രോഗികൾക്കു മരുന്ന് വിതരണത്തിന് ഫണ്ട് സ്വരൂപിക്കാൻ നാടകമൊരുക്കുന്നു.
ഫെബ്രുവരി 15 ന് വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടു കളിക്കാരന്റെ 'മകൾ' നാടകമാണ് പ്രദർശിപ്പിക്കുക.
ആദ്യ ടിക്കറ്റ് വില്ലന പ്രവാസി വ്യവസായി നാസർ നെല്ലോളികണ്ടിക്കു നൽകി കെ.കെ അബ്ദുറഹ്‌മാൻ ഹാജി നിർവ്വഹിച്ചു.
ചലചിത്ര നടൻ മിഥുൻ, പി.കെ.റഷീദ്, കെ. കണ്ണൻ, സി.കെ കുഞ്ഞബ്ദുല്ല ഹാജി, പി.കെ സുരേന്ദ്രൻ, അഡ്വ. പ്രമോദ് കക്കട്ടിൽ, വാസു, ജെ.പി ജിനിഷ, ഇ.പ്രേംകുമാർ എന്നിവർ സംബന്ധിച്ചു.
#Tickets #sale #Vattoli #drama #being #prepared #buy #medicine #bed #patients