തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) പുരോഗമന കലാസാഹിത്യ സംഘം കുന്നുമ്മൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി ജി വായനക്കൂട്ടം സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ കെ ഇ എൻ കുഞ്ഞഹമ്മദിന്റെ 'സംവാദങ്ങളുടെ ആൽബം' എന്ന പുസ്തകം അവതരിപ്പിച്ചു.
ഡോ.സുരേഷ് പുത്തൻ പറമ്പിൽ ഉദ്ഘാടനം ചെയ്തു.
ഡോ. കെ കെ മഞ്ജു പുസ്തകാവതരണം നടത്തി. ഗ്രന്ഥകാരൻ കെ ഇ എൻ മറുപടിപറഞ്ഞു.എ കെ അഗസ്തി അധ്യക്ഷനായി.
'വിരൽ' സാഹിത്യ പുരസ്കാരം നേടിയ കവി സബീഷ് തൊട്ടിൽ പാലത്തിന് കെ ഇ എൻ ഉപഹാരം നൽകി. കുഞ്ഞിക്കണ്ണൻ വാണിമേൽ, കെ കെ സുരേഷ്, വി നീത മാമ്പിലാട്, പി പി സജിത്ത്‌കുമാർ, പി വിനോദൻ, ലീല എന്നിവർ സംസാരിച്ചു
Samvadhangauludeaalbum #Kunummal #Regional #Committee #held #book #discussion