വേളം: (kuttiadi.truevisionnews.com) വേളം പഞ്ചായത്തിലെ ചേരാപുരത്ത് എറുമ്പൻകുനി ഭാഗത്ത് തുടർന്ന് കൊണ്ടിരിക്കുന്ന നെൽവയൽ നികത്തലിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് കർഷകത്തൊഴിലാളി യൂണിയൻ ചേരാപുരം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പകൽ സമയത്ത് കരപ്രദേശത്ത് മണ്ണ് സ്റ്റോക്ക് ചെയ്തു രാത്രികാലങ്ങളിൽ ജെസിബി ഉപയോഗിച്ച് നെൽവയലിലേക്ക് തട്ടുന്നത് ഈ ഭാഗത്തു നിലവിലുള്ളത്.
ഒരു മാസം മുമ്പ് ഈ രീതിയിൽ വയൽ നികത്താൻ ശ്രമിക്കുന്നതിനെതിരെ കർഷകത്തൊഴിലാളി യൂണിയൻ റവന്യൂ അധികാരികൾക്ക് പരാതി നൽകുകയും വില്ലേജ് ഓഫീസർ സൈറ്റിൽ വന്ന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തതാണ്.
എന്നാൽ ഇക്കഴിഞ്ഞ രാത്രി അസമയത്ത് ജെസിബി ഉപയോഗിച്ച് മുഴുവൻ മണ്ണും നെൽവയലിലേക്ക് തട്ടി നിരത്തിയതായി പറയുന്നു.
നെൽവയൽ പൂർണ്ണമായും പൂർവസ്ഥിതിയിലാക്കുകയും ഉടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കർഷക തൊഴിലാളി യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.
കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ വാസു, മേഖല സെക്രട്ടറി ടി. അശോകൻ, ടി.പി.കെ ബാലകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
#cover #soil #Cherapuram #paddy #field #filling #stopped #Farmers #Union