നരിപ്പറ്റ: (kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്തിലെ 31 അങ്കണവാടികളും മാതൃകാ അങ്കണവാടിയാക്കുന്നതിന്റെ ഭാഗമായി അരസെന്റിൽ പച്ചക്കറി കൃഷി തുടങ്ങി.
ജ്വാല അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ കൃഷിയിൽ താൽപ്പര്യമുണ്ടാക്കുക, അങ്കണവാടികളിൽ വിഷരഹിത പച്ചക്കറി ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിപാടി.
മികച്ച രീതിയിൽ കൃഷിചെയ്യുന്ന അങ്കണവാടിക്ക് അവാർഡ് നൽകും.
വൈസ് പ്രസിഡൻ്റ് വി കെ ബീന, സ്ഥിരം സമിതി അധ്യക്ഷ ഷിജ നന്ദൻ, വി ടി അജിത എന്നിവർ സംസാരിച്ചു.
#Anganwadi #vegetable #garden #Non #toxic #vegetable #cultivation #started #Naripatta