കുറ്റ്യാടി: (kuttiadi.truevisionnews.com) വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറുമായിരുന്ന മുയ്യോട്ടുമ്മൽ മോളിയുടെ മൂന്നാം ചരമ വാർഷികദിനം ആചരിച്ചു.
ഇതിന്റെ ഭാഗമായി ചെറുകുന്ന് പ്രിയദർശിനി കലാ സാംസ്കാരിക വേദി അനുസ്മരണവും നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.
എം.കെ അനീഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്റ് മഠത്തിൽ ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.സി ബാബു, ടി.വി കുഞ്ഞിക്കണ്ണൻ, അനിഷ പ്രദീപൻ, ലീല ആര്യൻകാവിൽ, സി.എം കുമാരൻ, എൻ. കെ പ്രദീപൻ, എം ഗോപാലൻ, വിഷ്ണു കൈവേലിയിൽ, എ കെ സുജിത്ത് എന്നിവർ പ്രസംഗിച്ചു
#commemoration #Cherukunn #Priyadarshini #Arts #Culture #Center #Muyottummal #conducted #3rd #death #anniversary #Molly