കുറ്റ്യാടി:(kuttiadi.truevisionnews.com) സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി വിജയം വരിച്ച കാവിലുംപാറ പഞ്ചായത്തിലെ നാഗം പാറ സ്വദേശി അജയ് ആർ രാജിനെ സി.പി ഐ ജില്ലാ കൗൺസിൽ അനുമോദിച്ചു.സി.പി ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ ഉപഹാരം കൈമാറി. ജില്ലാ അസി സെക്രട്ടറി അഡ്വ പി ഗവാസ്, ജില്ലാ എക്സികുട്ടീവ് അംഗം അജയ് ആവള, കെ പി നാണു, രാജു തോട്ടുംചിറ പങ്കെടുത്തു.


ജീവിതത്തിലെ വെല്ലുവിളികളോട് കഠിനാധ്വാനത്തിലൂടെ പൊരുതി മുന്നേറിയാണ് അജയ് 730-ാം റാങ്ക് നേടി മികച്ച വിജയം കരസ്ഥമാക്കിയത്. നാഗംപാറയിലെ രാജൻ- രാധ ദമ്പതികളുടെ മകനാണ്. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ മുൻ എ.ഐ.എസ്. എഫ് നേതാവ് റിനോജ് സഹോദരനാണ്.
#Ajay #fought #challenges #advanced#secured #rank #civil #service #exam